കോഴഞ്ചേരി സെന്‍റ് തോമസ് കോളജ് പൂർവവിദ്യാർഥി സമ്മേളനം
Monday, March 18, 2019 10:10 PM IST
അബുദാബി : കോഴഞ്ചേരി സെന്‍റ് തോമസ് കോളജ് അലൂംനി അബുദാബി ചാപ്റ്ററിന്‍റെ 29 -ാമത് വാർഷികസമ്മേളനം നടന്നു . പ്രസിഡന്‍റ് സജി തോമസ് അധ്യക്ഷത വഹിച്ചു . പൂർവവിദ്യാർഥി കെ പി കോശി ഉദ്ഘാടനം നിർവഹിച്ചു . വിക്ടർ ടി. തോമസ് , വി.ജെ. തോമസ് , ടി.എം. മാത്യു, സെക്രട്ടറി സി.ആർ. ഷിബു ,ട്രഷറർ രഞ്ചു ജോർജ് , വിഷ്ണു മോഹൻ , സെബി സി. എബ്രഹാം എന്നിവർ പ്രസംഗിച്ചു .

അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ഫോട്ടോയും വിശദവിവരങ്ങളും ഉൾപ്പെടുത്തി തയാറാക്കിയ മെംബേഴ്സ് ഡയറക്റ്ററിയുടെ പ്രകാശനം വിക്ടർ ടി. തോമസ് നിർവഹിച്ചു . പൂർവ വിദ്യാർഥികളിലെ മുതിർന്ന അംഗങ്ങളെ പ്രത്യേക ഉപഹാരം നൽകി ആദരിച്ചു . പത്ത് ,പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ആൻ മറിയം റോയ് ,ആൻ കരുണ ഉമ്മൻ ,ആഷ്‌ലി അലക്സാണ്ടർ എന്നിവർക്ക് മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു .

പുതിയ ഭാരവാഹികളായി ജേക്കബ് ജോർജ് (പ്രസിഡന്‍റ് ) , അനിൽ പി മാത്യു ( വൈസ് പ്രസിഡന്‍റ്) , സെബി സി. എബ്രഹാം ( സെക്രട്ടറി ) , റിനോ തോമസ് ( ജോയിന്‍റ് സെക്രട്ടറി ) , ജെറീഷ് ടി. ജോയ് ( ട്രഷറർ ), ജെസ്‌വിൻ സാം (ജോയിന്‍റ് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള