ദമാം മീഡിയ ഫോറം ഭാരവാഹികൾ ചുമതലയേറ്റു
Monday, March 18, 2019 10:36 PM IST
ദമാം: മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ദമാം മീഡിയ ഫോറം ഭാരവാഹികൾ ചുമതലയേറ്റു.
പുതിയ ഭാരവാഹികളായി പ്രസിഡന്‍റ് ചെറിയാൻ കിടങ്ങന്നൂർ (മംഗളം), വൈസ് പ്രസിഡന്‍റ് സിറാജുദ്ദീൻ (തേജസ്), ജനറൽ സെക്രട്ടറി അഷ്‌റഫ് ആളത്ത് (മിഡിലീസ്റ്റ് ചന്ദ്രിക ), ട്രഷറർ നൗഷാദ് ഇരിക്കൂർ (മീഡിയ വൺ) എന്നിവർ ചുമതലയേറ്റു. ജോയിന്‍റ് സെക്രട്ടറി അനിൽ കുറിച്ചി മുട്ടം (ഏഷ്യനെറ്റ് ന്യുസ് ) എന്നിവരാണ് സഹ ഭാരവാഹികൾ.

ദമാം ഹോളി ഡെയ്‌സ് ഓഡിറ്റോറിയത്തിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാ‍യിരുന്നു തെരഞ്ഞെടുപ്പ്. മുൻ പ്രസിഡന്‍റ് എംഎം നയിം (കൈരളി ) അധ്യക്ഷത വഹിച്ചു.ഹബീബ് ഏലം കുളം (മലയാളം ന്യൂസ് ) ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് ആളത്ത് പ്രവർത്തന റിപ്പോർട്ടും അനിൽ കുറിച്ചി മുട്ടം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.പി.ടി. അലവി (ജീവൻ ടിവി ),സാജിദ് ആറാട്ട് പുഴ (മാധ്യമം), മുജീബ് കളത്തിൽ (ജയ്ഹിന്ദ് ടിവി ),സുബൈർ ഉദിനൂർ (റ്റൊൻറി ഫോർ ടിവി), സുധീർ ആലുവ (ജയ്ഹിന്ദ് ടിവി ) എന്നിവർ സംസാരിച്ചു. അഷ്‌റഫ് ആളത്ത് സ്വാഗതവും നൗഷാദ് ഇരിക്കൂർ നന്ദിയും പറഞ്ഞു.