"കേരളത്തിൽ യുഡിഎഫ് ചരിത്ര വിജയം നേടും'
Tuesday, March 19, 2019 7:43 PM IST
അബുദാബി : കേരളത്തിൽ യുഡിഎഫ് സ്ഥാനാർഥികൾ ചരിത്ര വിജയം നേടുമെന്നും ഇന്ത്യയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മതേതര സർക്കാർ അധികാരത്തിൽ വരുമെന്നും മുസ് ലിം യൂത്ത് ലീഗ് നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.

മലപ്പുറം ജില്ലാ കെ എംസിസി അബുദാബി ഇന്ത്യൻ ഇസ് ലാമിക്‌ സെന്‍ററിൽ സംഘടിപ്പിച്ച "ജനവിധി 2019' ന്‍റെ ഭാഗമായ മുഖാമുഖം പരിപാടിയിൽ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ അഡ്വ.ഫൈസൽ ബാബു, ദേശീയ സമിതി അംഗം ഷിബു മീരാൻ എന്നിവർ മറുപടി നൽകി.

മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്ത വിപുലമായ കൺവൻഷൻ യുഎഇ കേന്ദ്ര കെഎംസിസി വൈസ് പ്രസിഡന്‍റ് എം.പി.എം റഷീദ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പ്രസിഡന്‍റ് ടി. മുഹമ്മദ്‌ ഹിദായത്തുള്ള അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രസിഡന്‍റ് ഷുക്കൂർ കല്ലിങ്ങൽ, ആക്ടിംഗ് സെക്രട്ടറി സി. സമീർ എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു.

നഷ്ടപ്പെട്ട ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കുന്നതിന് വരാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികളുടെ വിജയം ഉറപ്പ് വരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കരുത്തു പകരാൻ കൺവൻഷൻ ആഹ്വാനം ചെയ്തു.

സംസ്ഥാന ജില്ലാ നേതാക്കളായ അബ്ദുൽ അസീസ്‌ കാളിയാടൻ, ഹംസഹാജി മാറാക്കര, അഷറഫ് പൊന്നാനി, പാറയിൽ ഹംസഹാജി, അബ്ദുസലാം പുറത്തൂർ, റഷീദ് മാറാക്കര, റഫീഖ് പുവ്വത്താണി, ഹുസൈൻ സി കെ, അബ്ദുൾലത്തീഫ് തേക്കിൽ, ഷഹീർ പി മൂന്നിയൂർ,
കുഞ്ഞിപ്പ മോങ്ങം, എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി കെ.കെ. ഹംസകോയ സ്വാഗതവും പബ്ലിക് റിലേഷൻ കൺവീനർ നാസർ മാസ്റ്റർ കുറുകത്താണി നന്ദിയും പറഞ്ഞു.