കുവൈത്ത് - കണ്ണൂർ ആദ്യവിമാനത്തിനു ഊഷ്മള വരവേല്പ്
Tuesday, March 19, 2019 8:46 PM IST
‌കുവൈത്ത്: കുവൈത്തിൽ നിന്നും കണ്ണൂരിലെത്തിയ ആദ്യ വിമാനയാത്രക്കാർക്ക് കുവൈത്ത് കെഎംസിസി കണ്ണൂർജില്ല കമ്മിറ്റി കണ്ണൂർ ഇന്‍റർനാഷണൽ എയർപോർട്ടിൽ ഹൃദ്യമായ വരവേൽപ് നടത്തി.

യുഡിഎഫ് നേതാവും കണ്ണൂർ പാർലമെന്‍റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുമായ കെ സുധാകരന്‍റെ നേതൃത്വത്തിലാണ് ആദ്യ വിമാനയാത്രക്കാരെ വരവേറ്റത്. ആദ്യവിമാന യാത്രക്കാരിലൊരാളായി കുവൈത്ത് കെ.എംസിസി കണ്ണൂർ ജില്ല വൈസ് പ്രസിഡന്‍റ് ശുഹൈബ് ചെമ്പിലോടും ഉണ്ടായിരുന്നു. കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ.കെ.ഖാലിദ് ഹാജി, മറ്റു കെഎംസിസി നേതാക്കളായ മുർഷിദ് ചെമ്പിലോട്,ശമീദ് മാമ്മാക്കുന്ന്, ബംഗളൂരു കെഎംസിസി സെക്രട്ടറി നൗഷാദ്,ഹാഷിർ ചെമ്പിലോട്, യുഡിഎഫ്. നേതാക്കൾ മണ്ഡലം പ്രതിനിധികളും യാത്രക്കാർക്ക് ബൊക്കയും മധുരവും നൽകി സ്വീകരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ