"ഒരു സങ്കീർത്തനം പോലെ' കുവൈത്തിൽ പ്രകാശനം ചെയ്തു
Tuesday, March 19, 2019 8:50 PM IST
കുവൈത്ത്: പെരുമ്പടവം ശ്രീധരൻ രചിച്ച, വയലാർ പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ, "ഒരു സങ്കീർത്തനം പോലെ" എന്ന നോവലിന്‍റെ 108 -ാം പതിപ്പ്, ഫർവാനിയ ഐഡിയൽ ഹാളിൽ വെൽഫെയർ കേരള കുവൈത്ത് സംഘടിപ്പിച്ച പരിപാടിയിൽ പ്രകാശനം ചെയ്തു. നോവലിസ്റ്റ് പെരുമ്പടവം ശ്രീധരനും കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും പങ്കെടുത്തു. നോവലിന്റെ 108 -ാം പതിപ്പ് ഷഫീഖ് മുസ്തഫക്ക് നൽകി ജോൺ മാത്യു പ്രകാശനം നടത്തി.

അൻവർ ഷാജി നോവലിനെ പരിചയപ്പെടുത്തി. മറ്റൊരു രാജ്യത്തു മറ്റൊരു കാലത്ത് ജീവിച്ചിരുന്ന ഒരു എഴുത്തുകാരന്റെ ജീവിതത്തിലെ ഒരു ചെറിയ കാലഘട്ടത്തെ ആവിഷകരിക്കുകയാണ് ഈ നോവലിലൂടെ എഴുത്തുകാരൻ ശ്രമിക്കുന്നത്. ദസ്തകോവ്സ്കിയുടെയും അദ്ദേഹത്തിന്‍റെ നോവൽ പകർത്തി എഴുതാൻ വരുന്ന അന്ന എന്ന കഥാപാത്രത്തിലൂടെയുമാണ് കഥ വികസിക്കുന്നത്. ദാരിദ്ര്യം, രോഗം, ഒറ്റപ്പെടൽ തുടങ്ങി മനുഷ്യന്‍റെ എല്ലാ തീവ്രവികാരങ്ങളെയും അതു വഴി ദൈവവും മനുഷ്യനും തമ്മിലുള്ള ഇഴയടുപ്പത്തെയും ഈ നോവൽ പ്രതിപാദിക്കുന്നു.

വെൽഫെയർ കേരള പ്രെസിഡന്റ്റ് റസീന മുഹിയുദ്ധീൻ അധ്യക്ഷത വഹിച്ചു. ഗിരീഷ് വയനാട് സ്വാഗതം പറഞ്ഞു. പ്രോഗ്രാം കൺവീനർ അൻവർ സാദാത്ത് നന്ദി പറഞ്ഞു

റിപ്പോർട്ട്:അനിൽ