ഒരുമ പദ്ധതി : ആശ്രിതർക്കുള്ള മൂന്നു ലക്ഷം രൂപ കൈമാറി
Wednesday, March 20, 2019 6:50 PM IST
കുവൈത്ത് സിറ്റി: കേരള ഇസ് ലാമിക് ഗ്രൂപ്പ് (കെ ഐ ജി ) കുവൈത്ത് നടത്തുന്ന സാമൂഹിക ക്ഷേമ പദ്ധതിയായ ഒരുമയിൽ അംഗങ്ങൾ ആയിരിക്കെ മരിച്ച സിജോ സണ്ണിയുടെ കുടുംബത്തിനുള്ള പദ്ധതി വിഹിതം ആശ്രിതർക്ക് കൈമാറി.

പത്തനംതിട്ട , കോഴഞ്ചേരി പുളിക്കത്തറയിൽ സിജോയുടെ കുടുംബത്തിനുള്ള മൂന്ന് ലക്ഷം രൂപയുടെ പദ്ധതി വിഹിതം പിതാവ് പുളിക്കത്തറയിൽ സണ്ണിക്ക് അവരുടെ വസതിയിൽ വെച്ച് പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് ബഷീർ ഫാറൂഖി സാഹിബ്, ഷാബ് യുണിറ്റ് ഒരുമ കോഓർഡിനേറ്റർ സകരിയ സാഹിബ് എന്നിവർ ചേർന്ന് കൈമാറി.

റിപ്പോർട്ട്: സലിം കോട്ടയിൽ