വാഫി കോൺഫറൻസ് സമാപിച്ചു
Wednesday, March 20, 2019 7:02 PM IST
കുവൈത്ത് സിറ്റി: വാഫി കുവൈത്ത് ചാപ്റ്റർ സംഘടിപ്പിച്ച വാഫി കോൺഫറൻസ് സമാപിച്ചു. കോഓർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസ് (CIC) ഇസ്‌ലാമിക് യൂണിവേഴ്സിറ്റിക്കു കീഴിൽ കേരളത്തിൽ മത ഭൗതിക സമന്വയ വിദ്യാഭ്യാസം നൽകുന്ന വാഫി വഫിയ്യ കോഴ്സുകളിലൂടെ ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും ഉന്നത വിദ്യാഭ്യാസം നൽകുകയാണ് ലക്‌ഷ്യം വയ്ക്കുന്നത്.

പരിപാടിയുടെ ഭാഗമായി മംഗഫ്‌ നജാത് മോഡൽ സ്കൂളിൽ ഫാമിലി മീറ്റ്, മഹ്ബൂല കാലിക്കറ്റ് ലൈവ് റസ്റ്ററന്‍റിൽ വെൽ വിഷേർസ് മീറ്റ്, ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ പൊതു സമ്മേളനം എന്നിവ സംഘടിപ്പിച്ചു.

പൊതു സമ്മേളനം CIC ഡയറക്ടർ പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. വാഫി കുവൈത്ത് ചാപ്റ്റർ ചെയർമാൻ മുഹമ്മദലി ഫൈസി അധ്യക്ഷത വഹിച്ചു. CIC കോഓർഡിനേറ്റർ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി വാഫി ആശയം പരിചയപ്പെടുത്തി സംസാരിച്ചു. പ്രമുഖ പണ്ഡിതൻ അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. നാസർ മശ്ഹൂർ തങ്ങൾ, ഹംസ ബാഖവി (ഇസ്‌ലാമിക് കൗൺസിൽ), ശറഫുദ്ധീൻ കണ്ണേത്ത് (KMCC), റസാഖ് സാഹിബ് (KKMA) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഫാസിൽ കരുവാരക്കുണ്ട് സ്വാഗതവും സിറാജ് എരഞ്ഞിക്കൽ നന്ദിയും പറഞ്ഞു. പരിപാടികൾക്ക് ബഷീർ ബാത്ത, മുജീബ് മൂടാൽ, ഗഫൂർ ഫൈസി, സലാം പെരുവള്ളൂർ, നിസാർ അലങ്കാർ എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ