തൃക്കരിപ്പൂർ ഫെസ്റ്റ് മാർച്ച് 22 ന്
Thursday, March 21, 2019 8:47 PM IST
കുവൈത്ത്‌ സിറ്റി: കുവൈത്ത്‌ കെ എംസിസി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ തൃക്കരിപ്പൂർ ഫെസ്റ്റ് മാർച്ച്‌ 22ന് (വെള്ളി) ഉച്ചയ്ക്ക്‌ ഒന്നു മുതൽ അബാസിയ നോട്ടിംഗ്ഹാം സ്കൂളിൽ നടക്കും. മുസ് ലിം ലീഗ്‌ കാസർഗോഡ് ജില്ലാ പ്രസിഡന്‍റ് എം.സി. ഖമറുദ്ദീൻ, തൃക്കരിപ്പൂർ മണ്ഡലം ഭാരവാഹികളായ ശംസുദ്ദീൻ ഹാജി, അഡ്വ. എം.ടി.പി. കരീം, ജില്ല പഞ്ചായത്ത്‌ പ്രസിഡന്‍റ് എ.ജി.സി. ബഷീർ, മാപ്പിളപ്പാട്ട്‌ ഗായകരായ നിസാം തളിപറമ്പ്‌, മെഹറുന്നീസ നിസാം, സിഫ്രാൻ നിസാം എന്നിവർ പങ്കെടുക്കും.

മണ്ഡലത്തിൽനിന്നുള്ള സംഘടന അംഗങ്ങളിൽ നിന്ന് അർഹരായവരെ കണ്ടെത്തി വീട് നിർമിച്ചുനൽകും. അംഗങ്ങളിൽ അർഹരായവർ ഇല്ലെങ്കിൽ മണ്ഡലം പരിധിയിലെ നിർധനരായവരെ കണ്ടെത്തുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്‍റ് ഖാദർ തൈക്കാട്‌, ജനറൽ സെക്രട്ടറി റഫീഖ്‌ ഒളവറ, ട്രഷറർ സലീം ഉദിനൂർ, വൈസ്‌ പ്രസിഡന്‍റ് മിസ്ബാഹ്‌ മാടമ്പില്ലത്ത്‌, സെക്രട്ടറിമാരായ അമീർ കമ്മാടം, ഫാറൂഖ്‌ തൈക്കാട്‌, നൗഷാദ്‌ ചന്തേര, ഫെസ്റ്റ് കോഓഡിനേറ്റർ എം.സി. അബ്ദുള്ള, ഇഖ്ബാൽ മാവിലാടം, സൈനുദ്ദീൻ കടിഞ്ഞിമൂല, ഇ.കെ. മുസ്തഫ, അഷ്റഫ്‌ തൃക്കരിപ്പൂർ, പി.പി. ഇബ്രാഹിം എന്നിവർ പങ്കെടുത്തു.