ബഹറിന്‍ എസ് കെ എസ് എസ് എഫ് ആക്ടിവേഷൻ കോൺഫറൻസ് 22 ന്
Thursday, March 21, 2019 9:24 PM IST
മനാമ: ബഹറിന്‍ എസ്കെഎസ്എസ് എഫ് ആക്ടിവേഷൻ കോൺഫറൻസ് മാര്‍ച്ച് 22ന് (വെള്ളി) ഉച്ചകഴിഞ്ഞു മൂന്നു മുതൽ മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കും.

ജലദിന ചിന്തകൾ, സംഘടന, സംഘാടകൻ, ആത്മ സംസ്കരണം എന്നീ വിഷയങ്ങളിൽ മൂന്നു സെഷനുകളിലായി പ്രമുഖർ ക്ലാസെടുക്കും. ബഹറിനിലെ സമസ്ത, എസ്കെഎസ്എസ്എഫ് പ്രവർത്തകരും അനുഭാവികളും പങ്കെടുക്കും.

വിവരങ്ങള്‍ക്ക്: +973 3953 3273