കേളി യാത്രയയപ്പ് നല്‍കി
Saturday, March 23, 2019 3:20 PM IST
റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി ബത്ഹ സെന്‍റർ യൂണിറ്റ്‌ അംഗം കെ.പി. മുസ്തഫക്ക് കേളി ബത്ഹ സെന്‍റർ യൂണിറ്റ്‌ യാത്രയയപ്പ് നല്‍കി. കോഴിക്കോട് സ്വദേശിയായ മുസ്തഫ ബത്ഹ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു.

യൂണിറ്റ്‌ പ്രസിഡന്‍റ് ഷഫീഖ് അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിറ്റ്‌ സെക്രട്ടറി ഉമ്മർ സ്വാഗതം പറഞ്ഞു. കേളി കേന്ദ്ര വൈസ് പ്രസിഡന്‍റ് സുധാകരൻ കല്യാശേരി, ബത്ഹ രക്ഷാധികാരി കമ്മിറ്റി കണ്‍വീനർ അനിൽ അറയ്ക്കൽ, ബത്ഹ ഏരിയ സെക്രട്ടറി പ്രഭാകരന്‍ കണ്ടോന്താര്‍, പ്രസിഡന്‍റ് സുരേന്ദ്രൻ കൂട്ടായി, ട്രഷറർ സി.ടി. പ്രകാശൻ, ഏരിയ ജോയിന്‍റ് സെക്രട്ടറി രാമക്യഷ്ണൻ , ഏരിയ കമ്മിറ്റി അംഗങ്ങളായ രജീഷ് പിണറായി, സുരേഷ്‌ ചന്ദ്രൻ, കുഞ്ഞിബാവ, യുണിറ്റ് ട്രഷറർ സൗബീഷ്, യൂണിറ്റ്‌ സഹഭാരവാഹികളായ സുനീത്, അൻസാർ, രവി, ശിവദാസൻ, വിജേഷ്, മുഹമ്മദ്‌ ഹനീഫ, ഹുസൈന്‍ മറ്റു യൂണിറ്റ്‌ അംഗങ്ങള്‍ തുടങ്ങിയവർ ആശംസകള്‍ നേർന്നു സംസാരിച്ചു. യൂണിറ്റിന്‍റെ ഉപഹാരം സെക്രട്ടറി ഉമ്മർ മുസ്തഫക്ക് കൈമാറി. ചടങ്ങിൽ കെ പി. മുസ്തഫ. നന്ദി പറഞ്ഞു.