കുവൈറ്റ് വണ്‍ ഇന്ത്യാ അസോസിയേഷൻ സെവൻസ് സോക്കർ കപ്പ് മാർച്ച് 29 ന്
Saturday, March 23, 2019 5:18 PM IST
കുവൈത്ത്: ഫുട്ബോൾ പ്രേമികൾക്ക് ആവേശമായി രണ്ടാം വൺ ഇന്ത്യ സെവൻസ് സോക്കർ കപ്പ് മാർച്ച് 29ന് നടക്കും. ദയ്യ ഫുട്ബോൾ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്‍റിൽ കുവൈത്തിലെ 18 മുൻനിര ടീമുകൾ മാറ്റുരയ്ക്കും. വിജയികൾക്ക് വൺഇന്ത്യ അസോസിയേഷൻ ട്രോഫിയും കാഷ് പ്രൈസുകളും ഉണ്ടായിരിക്കും.

ടൂർണമെന്‍റിന്‍റെ ലോഗോ പ്രകാശനം ബദർ അൽസമ മെഡിക്കൽ സെന്‍റർ ബിസിനസ് ഡവലപ്മെന്‍റ് മാനേജർ അഡ്വ. സിജു മത്തായി സാമൂഹ്യപ്രവർത്തകൻ സക്കീർ പുത്തൻപാലത്തിന് നൽകി നിർവഹിച്ചു. കൺവീനർ വിജയൻ ഇന്നാസിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ബിബിൻ ചാക്കോ, പ്രകാശ് ചിറ്റേഴത്ത് , ഷിബു ജോൺ, രവി പാങ്ങോട്, സാജു സ്റ്റീഫൻ, സുമേഷ് സോമൻ എന്നിവർ പ്രസംഗിച്ചു.

ടൂർണമെന്‍റിന്‍റെ വിജയത്തിനായി റ്റി.കെ. ഷാഫി (കൺവീനർ), ലിൻസ് തോമസ് (ഇവന്‍റ് സെക്രട്ടറി), പ്രകാശ് ചിറ്റേഴത്ത് (റിസപ്ഷൻ കം ടൂർണമെന്‍റ് കോഓർഡിനേറ്റർ ),
സുമേഷ് സോമൻ ( വോളണ്ടിയർ കമ്മിറ്റി), സബീബ് മൊയ്‌തീൻ, എ.ആർ. സന്തോഷ് കുമാ ,ബിനു എലിയാസ്, കെ.വി. സുധാകരൻ ,പ്രവീൺ കെ. ജോൺ, വിനോദ് സെബാസ്റ്റ്യൻ , ജസ്റ്റിൻ മാത്യു (മാച്ച് കോഓർഡിനേറ്റേഴ്സ്), ഉണ്ണിരാജ് ശിവൻകുട്ടി (പ്രൈസ് ഡിസ്ട്രിബ്യൂഷൻ), വിജോ വറുഗീസ് , റഹീസ് പി.കെ (ഫുഡ് കമ്മിറ്റി), ഷിബു ജോൺ (കൂപ്പൺ കമ്മിറ്റി), സാജു സ്റ്റീഫൻ ( മീഡിയ & പബ്ലിസിറ്റി), മൻസൂർ കണ്ടോത്ത് (ഗതാഗതം) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ