കൊളത്തൂര്‍ മൗലവി സംശുദ്ധ രാഷ്ട്രീയത്തിന്‍റെ പ്രതീകം: സി.പി. സൈതലവി
Saturday, March 23, 2019 7:32 PM IST
ഷാര്‍ജ: ഒരു സ്ഥാനമാനങ്ങള്‍ക്കും പിന്നാലെ പോകാതെ തന്‍റെ നിലപട് ഉയര്‍ത്തി പിടിച്ചുകൊണ്ട് മുസ് ലീം ലീഗിന്‍റെ ആശയ പരചാരണത്തിന് മുന്‍ഗണന നല്‍കിയ കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി സംശുദ്ധ രാഷ്ട്രീയത്തിന്‍റെ പ്രതീകമായിരുന്നുവെന്ന് ചന്ദ്രിക ചീഫ് എഡിറ്റര്‍ സി.പി സൈതലവി അഭിപ്രായപ്പെട്ടു. യുഎഇ മങ്കട മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തക സംഗമത്തില്‍ കൊളത്തൂര്‍ മൗലവി അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

1980 ഭാഷാ സമരം കത്തിജ്വലിച്ചു കൊണ്ടിരിക്കുന്ന സമയത്ത് എതിരാളികളുടെ കുപ്രചരണങ്ങള്‍ക്ക് സരസവും മൂര്‍ച്ചയേറിയതുമായ തന്‍റെ ശുദ്ധ മലയാള ഭാഷകൊണ്ട് മറുപടി നല്‍കി കേരളത്തില്‍ നിറഞ്ഞു നില്‍കുമ്പോഴും സൗമ്യത കൈവിടാത്ത നേതാവയിരുന്നു അദ്ദേഹം. കരുവള്ളി മുഹമ്മദ് മൗലവി, പ്രഫ. മങ്കട അബ്ദുല്‍ അസീസ്‌ മൗലവി, കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി ഇവരുടെ കൂട്ടുകെട്ടാണ് മലപ്പുറം ജില്ലയുടെ രൂപീകരണത്തിനും ആ നാട്ടിലെ ന്യൂനപക്ഷ ശാക്തീകരണത്തിനും അടിത്തറ പാകിയതെന്നും സി.പി സൈതലവി അഭിപ്രായപെട്ടു.

യുഎഇ മങ്കട മണ്ഡലം പ്രസിഡന്‍റ് ബഷീര്‍ വറ്റലൂര്‍ അധ്യക്ഷത വഹിച്ച സംഗമത്തില്‍ പാണക്കാട് സയിദ് സാബിഖലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരുന്നു.ഷാര്‍ജ കെ എംസിസി സംസ്ഥാന ട്രഷറര്‍ സൈദ്‌ മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ശുഹൈബ് പടവണ്ണ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വൈകുന്നേരം നടന്ന അംഗങ്ങള്‍ക്കിടയിലെ സംഘടന ചര്‍ച്ച റാസല്‍ഖൈമ കെ എംസിസി സംസ്ഥാന ജന:സെക്രട്ടറി സൈതലവി തായാട്ട് ഉദ്ഘാടനം ചെയ്തു.അക്ബര്‍ രാമപുരം അസീസ്‌ പേങ്ങാട്ട് അഡ്വ:അഷ്‌റഫ്‌ അലി,മന്‍സൂര്‍ അജ്മാന്‍, നൂറുള്ള അബൂദാബി,അബ്ദു സലാം ഷാര്‍ജ ,ഹഫീഫ് കൊളത്തൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. നൗഫല്‍ കൂട്ടിലങ്ങാടി, ഇസ്മായില്‍ വേങ്ങാട്,വി.പി മുസ്തഫ,അഷ്‌റഫ്‌ ഫുജൈറ, ജുനൈദ് ഷാര്‍ജ,അസീസ് മുന്നാക്കല്‍, മജീദ്‌ മൂര്‍ക്കനാട്,മുർഷിദ്,സാദിഖ് വലമ്പൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനറൽ സെക്രട്ടറി നിഹ്മത്തുള്ള മങ്കട സ്വാഗതവും ഹക്കീം കരുവാടി നന്ദിയും പറഞ്ഞു.