ഒരുമ പദ്ധതി : ആശ്രിതര്‍ക്കുള്ള മൂന്നു ലക്ഷം രൂപ കൈമാറി
Sunday, March 24, 2019 2:41 PM IST
കുവൈറ്റ്: കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെഐജി) കുവൈറ്റ് നടത്തുന്ന സാമൂഹിക ക്ഷേമ പദ്ധതിയായ ഒരുമയില്‍ അംഗമായിരിക്കെ മരിച്ച സഞ്ചയന്‍ പുളിക്കലിന്റെ കുടുംബത്തിനുള്ള പദ്ധതി വിഹിതം ആശ്രിതര്‍ക്ക് കൈമാറി.

തൃശൂര്‍ ജില്ലയിലെ തലപ്പിള്ളി ചൂണ്ടല്‍, പുള്ളിക്കല്‍ സഞ്ജയന്റെ വീട്ടില്‍ കുടുംബത്തിനുള്ള മൂന്നു ലക്ഷം രൂപയുടെ പദ്ധതി വിഹിതം മാതാവ് സുഭദ്ര രവീന്ദ്രന് അവരുടെ വസതിയില്‍ വച്ചു തൃശൂര്‍ ജില്ലാ കുന്നംകുളം മണ്ഡലത്തിലെ ജമാഅത് നേതാക്കളായ പി എ ബദറുദീന്‍ ,സൈഫുദീന്‍ കെഐജി മദീന യുണിറ്റ് പ്രവര്‍ത്തകന്‍ ജലീല്‍ സാഹിബ് എന്നിവര്‍ ചേര്‍ന്നു തുക കൈമാറി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍