ക്ഷോഭിക്കുന്ന അക്ഷരങ്ങള്‍ സാക്ഷി- രിസാല പ്രചരണ ക്യാമ്പയിനു് ബഹ്‌റിനില്‍ തുടക്കമായി
Sunday, March 24, 2019 2:42 PM IST
മനാമ: ക്ഷോഭിക്കുന്ന അക്ഷരങ്ങള്‍ സാക്ഷി എന്ന പ്രമേയത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ നടക്കുന്ന പ്രവാസി രിസാല പ്രചരണ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്.സി) ബഹ്‌റിന്‍ നാഷണല്‍ കമ്മിറ്റി അന്തിമ രൂപം നല്‍കി.

പുതുതലമുറയില്‍ വായനാ സംസ്‌കാരം വളര്‍ത്തിയെടുക്കാനുള്ള ബോധവല്‍കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വായനാ സദസ്, സാംസ്‌കാരിക സംസര്‍ഗ്ഗം, ഓണ്‍ലൈന്‍ സംവാദം , ഗൃഹസമ്പര്‍ക്കം എന്നിവ നടക്കും.

പ്രചരണ കാമ്പയിന്‍ പോസ്റ്റര്‍ പ്രകാശനം ആര്‍എസ്.സി ഗള്‍ഫ് കൗണ്‍സില്‍ ഓര്‍ഗനൈസിംഗ് കണ്‍വീനര്‍ ശമീം തിരൂര്‍ നിര്‍വഹിച്ചു. അബ്ദുറഹ്മാന്‍ കുട്ടി സഖാഫി, ശുക്കൂറലി ചെട്ടിപ്പടി, അന്‍വര്‍ സലീം സഅദി, അബ്ദുള്‍ റഹീം സഖാഫി ,വി.പി.കെ. മുഹമ്മദ്, സുനീര്‍ നിലമ്പൂര്‍, നവാസ് പാവണ്ടൂര്‍, ഷഹീന്‍ അഴിയൂര്‍ , ഫൈസല്‍ ചെറുവണ്ണൂര്‍, എന്നിവര്‍ സംബന്ധിച്ചു. ഫൈസല്‍ കൊല്ലം സ്വാഗതവും അശ്‌റഫ് മങ്കര നന്ദിയും പറഞ്ഞു.