ന്യൂസിലന്‍ഡില്‍ കൊല്ലപ്പെട്ടവര്‍ക്കായി ബഹ്‌റിനിലെങ്ങും പ്രാര്‍ത്ഥനാ സദസുകള്‍
Sunday, March 24, 2019 2:43 PM IST
മനാമ: സമസ്ത ബഹ്‌റിന്റെ നേതൃത്വത്തില്‍ വിവിധ ഏരിയാ കേന്ദ്രങ്ങളില്‍ പ്രാര്‍ത്ഥനാ സദസുകള്‍ സംഘടിപ്പിച്ചു. ന്യൂസിലന്‍ഡിലെ ഇരുമസ്ജിദുകളില്‍ ഉണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്കായി വിശ്വാസികളെല്ലാവരും പ്രത്യേക പ്രാര്‍ത്ഥനയും മയ്യിത്ത് നിസ്‌കാരവും നടത്തണമെന്ന ആഹ്വാനമനുസരിച്ചാണ് ബഹ്‌റൈനിലുടനീളം വിവിധ ഏരിയാ കേന്ദ്രങ്ങളിലായി നിരവധി പേര്‍ പങ്കെടുത്ത പ്രാര്‍ത്ഥനാ സദസുകള്‍ നടന്നത്. മനാമയില്‍ പ്രതിവാര സ്വലാത്ത് മജ് ലിസിനോടനുബന്ധിച്ച് നടത്തിയ പ്രാര്‍ത്ഥനാ സദസില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.

പ്രാര്‍ത്ഥനക്ക് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കി. ഉദ്‌ബോധന പ്രഭാഷണവും അദ്ധേഹം നിര്‍വ്വഹിച്ചു. സമസ്ത ബഹ്‌റിന്‍ ഭാരവാഹികളും മദ്‌റസാ അദ്ധ്യാപകരും പങ്കെടുത്തു.