ഫോക്കസ് കുവൈറ്റ് പിക്‌നിക്ക് സംഘടിപ്പിച്ചു
Sunday, March 24, 2019 2:44 PM IST
കുവൈറ്റ്: കുവൈത്തിലെ എഞ്ചിനീയറിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ ഫോക്കസ് കുവൈറ്റ് പിക്‌നിക്ക് സംഘടിപ്പിച്ചു. 2019 ഏപ്രില്‍ 14, വ്യാഴം 15 വെള്ളി എന്നീ ദിവസങ്ങളില്‍ കബദ് ശാലയില്‍ ഒരു രാത്രിയും പകലും നീണ്ടു നിന്ന പിക്‌നിക്ക് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സജീവ സാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമായി.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം മത്സരങ്ങളും വിനോദ പരിപാടികളും അരങ്ങേറി. പിക്‌നിക്കിന്റെ ഉദ്ഘാടനം ഫോക്കസ് പ്രസിഡന്റ് റോയ് എബ്രഹാം നിര്‍വഹിച്ചു. സെക്രട്ടറി സലിം എം.എന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ അജികുമാര്‍ നന്ദിഅറിയിച്ചു.

പിക്‌നിക്ക് കണ്‍ വീനര്‍ സൈമണ്‍ ബേബി, സലിം രാജ്, ട്രഷറര്‍ ജോസഫ് എംടി, മുകേഷ് കാരയില്‍, മുഹമ്മദ് റഷീദ്, രശ്മി രാജീവ് ,രതീഷ് കുമാര്‍ ഫോക്കസ് കമ്മറ്റി അംഗങ്ങളും നേത്യത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍