അ​ഹ​ല്യ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന് ഹെ​ൽ​ത്ത് അ​വാ​ർ​ഡ്
Monday, March 25, 2019 11:28 PM IST
ദു​ബാ​യ്: ദു​ബാ​യ് ഹെ​ൽ​ത്ത് അ​തോ​റി​ട്ടി​യും ഹെ​ൽ​ത്ത് മാ​ഗ​സി​നും സം​യു​ക്ത​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ഹെ​ൽ​ത്ത് അ​വാ​ർ​ഡ്സ്-2019 ദു​ബാ​യ് ഗ്രാ​ൻ​ഡ് ഹ​യാ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. യു​എ​ഇ​യി​ലെ ആ​രോ​ഗ്യ പ​രി​പാ​ല​ന രം​ഗ​ത്ത് മി​ക​വു പു​ല​ർ​ത്തു​ന്ന​വ​ർ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ഈ ​പു​ര​സ്കാ​ര ച​ട​ങ്ങി​ൽ അ​ഹ​ല്യ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും സ്ഥാ​പ​ക​നു​മാ​യ ഡോ. ​വി.​എ​സ്. ഗോ​പാ​ലി​ന് ആ​രോ​ഗ്യ​രം​ഗ​ത്തെ മി​ക​ച്ച ലീ​ഡ​ർ​ഷി​പ്പി​നു​ള്ള അ​വാ​ർ​ഡും യു​എ​ഇ​യി​ൽ ഉ​ട​നീ​ള​മു​ള്ള അ​ഹ​ല്യ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ഫാ​ർ​മ​സി​ക​ൾ​ക്ക് മി​ക​ച്ച ഫാ​ർ​മ​സി​ക്കു​ള്ള പു​ര​സ്കാ​ര​വും ല​ഭി​ച്ചു.

ദു​ബാ​യ് ഹെ​ൽ​ത്ത് അ​തോ​റി​ട്ടി ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് ചെ​യ​ർ​മാ​ൻ ഹി​സ് എ​ക്സ​ല​ൻ​സി ഹു​മൈ​ദ് അ​ൽ കു​ത്മി മു​ഖ്യാ​തി​ഥി​യാ​യ ച​ട​ങ്ങി​ൽ അ​റ​ബ്, ബോ​ളി​വു​ഡ് രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും 600ൽ​പ​രം യു​എ​ഇ​യി​ലെ ആ​രോ​ഗ്യ​ത്തെ പ്ര​മു​ഖ​രും സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള