ഫോ​ക്ക​സ് കു​വൈ​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം മാ​ർ​ച്ച് 29ന്
Tuesday, March 26, 2019 11:32 PM IST
അ​ബാ​സി​യ: കു​വൈ​ത്തി​ലെ എ​ൻ​ജി​നി​യ​റിം​ഗ് ഡി​സൈ​നിം​ഗ് രം​ഗ​ത്തെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ ഫോ​ക്ക​സ് കു​വൈ​ത്തി​ന്‍റെ പ​ത്തി​മൂ​ന്നാ​മ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം മാ​ർ​ച്ച് 29 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 3 മു​ത​ൽ അ​ബാ​സി​യ ക​ലാ സെ​ന്‍റെ​റി​ൽ ന​ട​ത്ത​പ്പെ​ടും.

കു​വൈ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ​തി​നാ​റ് യൂ​ണി​റ്റ് പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ സം​ഘ​ട​ന​യു​ടെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ടും ച​ർ​ച്ച ചെ​യ്തു പാ​സാ​ക്കി​യ​തി​ന് ശേ​ഷം പു​തി​യ വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്ത​പ്പെ​ടും. പ്ര​സി​ഡ​ന്‍റ് റോ​യ് എ​ബ്ര​ഹാ​മി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സ​മ്മേ​ള​ന ന​ട​ത്തി​പ്പി​നാ​യി വി​പു​ല​മാ​യ ക​മ്മ​റ്റി രൂ​പീ​ക​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം എം.​എ​ൻ, ട്ര​ഷ​റ​ർ ജോ​സ​ഫ് എം.​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ