ഇ​ന്ത്യ​ൻ സം​ഘ​ട​ന​ക​ളെ എം​ബ​സി ലി​സ്റ്റി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ൽ: ഫി​റ രാ​ഷ്ട്ര​പ​തി​ക്കു പ​രാ​തി ന​ൽ​കി
Tuesday, March 26, 2019 11:39 PM IST
കു​വൈ​ത്ത്: കു​വൈ​ത്തി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ കാ​ര​ണം കൂ​ടാ​തെ​യും മു​ന്ന​റി​യി​പ്പ് ഇ​ല്ലാ​തെ​യും ഒ​ഴി​വാ​ക്കി​യ​തും, തു​ട​ർ​ന്ന് ഇ​ൻ​ഡ്യ​ൻ എം​ബ​സി​യു​ടെ പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ളും ഭ​ര​ണ​ഘ​ട​ന ലം​ഘ​ന വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ചൂ​ണ്ടി​ക്കാ​ട്ടി ഫി​റ ക​ണ്‍​വീ​ന​റും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ ബാ​ബു ഫ്രാ​ൻ​സി​സ് ന്യൂ​ഡ​ൽ​ഹി​യി​ലു​ള്ള ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റ് സെ​ക്ര​ട്ട​റി​യ​റ്റി​ൽ നേ​രി​ട്ടെ​ത്തി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ, കു​വൈ​ത്തി​ലെ (ഫി​റ കു​വൈ​റ്റ്) വി​വി​ധ സം​ഘ​ട​ന​ക​ൾ​ക്ക് വേ​ണ്ടി പ​രാ​തി ന​ൽ​കി​യ​ത്.

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന പൗ​ര​ന് ഉ​റ​പ്പു ന​ൽ​കു​ന്ന പൗ​ര​വാ​കാ​ശ​ങ്ങ​ളി​ൻ​മേ​ലു​ള്ള ലം​ഘ​ന​വും ഈ ​വി​ഷ​യ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ചു​മ​ത​ല​പ്പെ​ടു​ത്തി​യ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​മ​നോ​ജ് കു​മാ​ർ മോ​ഹ​പ​ത്ര, ഫി​റ കു​വൈ​റ്റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യും കു​വൈ​റ്റ് ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ നാ​ളു​ക​ളാ​യു​ള്ള ഈ ​വി​ഷ​യ​ത്തി​ലു​ള്ള വി​വേ​ച​ന​പ​ര​വും ഒ​രു മാ​ന​ദ​ണ്ഡ​മി​ല്ലാ​തെ​യും ചി​ല സം​ഘ​ട​ന​ക​ളെ മാ​ത്രം നി​ല നി​ർ​ത്തി​യ ന​ട​പ​ടി​ക​ളും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ പൗ​ര​നു ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ത​രു​ന്ന തു​ല്യ​നീ​തി​ക്കു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ടം തു​ട​രു​മെ​ന്ന് ഫി​റ കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ