ബ​ഹ​റി​ൻ എ​സ്കെഎസ്എ​സ്എ​ഫ് ആ​ക്ടീ​വ് കോ​ണ്‍​ഫ​റ​ൻ​സ് ക്യാ​ന്പ് ശ്ര​ദ്ധേ​യ​മാ​യി
Tuesday, March 26, 2019 11:47 PM IST
മ​നാ​മ: ബ​ഹ​റി​ൻ എ​സ്കെഎസ്എ​സ്എ​ഫ് മ​നാ​മ​യി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ക്ടീ​വ് കോ​ണ്‍​ഫ​റ​ൻ​സ് ക്യാ​ന്പ് ശ്ര​ദ്ധേ​യ​മാ​യി. സം​ഘ​ട​ന​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​തി​നു ശേ​ഷം ന​ട​ക്കു​ന്ന പ്ര​ഥ​മ പ​രി​പാ​ടി​യും ലോ​ക​ജ​ല​ദി​ന​വും ഒ​രു​മി​ച്ചെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്ന് സെ​ഷ​നു​ക​ളാ​യാ​ണ് ക്യാ​ന്പ് സ​ജ്ജീ​ക​രി​ച്ചി​രു​ന്ന​ത്.

ക്യാ​ന്പ് സ​മ​സ്ത ബ​ഹറിൻ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് ഫ​ഖ്റു​ദ്ദീ​ൻ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ന്ന ജ​ല​ദി​ന സ​ന്ദേ​ശ​ത്തി​ൽ ജ​ല​വി​നി​യോ​ഗ​ത്തി​ന്‍റെ ഇ​സ്ലാ​മി​ക വ​ശം ഖു​ർ​ആ​നി​ക വ​ച​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത​ല​ത്തി​ൽ ത​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

തു​ട​ർ​ന്നു​ള്ള സെ​ഷ​നു​ക​ളി​ൽ സം​ഘാ​ട​നം, ആ​ത്മ സം​സ്ക​ര​ണം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം ഉ​സ്താ​ദ് റ​ബീ​അ് ഫൈ​സി അ​ന്പ​ല​ക്ക​ട​വ്, ഉ​സ്താ​ദ് അ​ശ്റ​ഫ് അ​ൻ​വ​രി ചേ​ല​ക്ക​ര എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ഹാ​ഫി​ള് ശു​ഐ​ബ് ഖി​റാ​അ​ത്ത് ന​ട​ത്തി. റ​ഈ​സ് അ​സ് ല​ഹി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൽ മ​ജീ​ദ് ചോ​ല​ക്കോ​ട്, അ​ബ്ദു​ൽ ല​തീ​ഫ് ത​ങ്ങ​ൾ, ഇ​സ്മാ​ഈ​ൽ മൗ​ല​വി, ന​വാ​സ് കു​ണ്ട​റ, സ​ജീ​ർ പ​ന്ത​ക്ക​ൽ, ന​വാ​സ്നി​ട്ടൂ​ർ ക്യാ​ന്പി​നു നേ​തൃ​ത്വം ന​ൽ​കി.