ക​ല കു​വൈ​റ്റ് ക്വി​സ് മ​ത്സ​രം ഏ​പ്രി​ൽ 5ന്
Tuesday, March 26, 2019 11:49 PM IST
കു​വൈ​ത്ത് സി​റ്റി: ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഉ​ത്സ​വ​ത്ത​ത്തി​ന്‍റെ ഭാ​ഗ​വാ​ക്കാ​കു​വാ​ൻ വേ​റി​ട്ട പ​രി​പാ​ടി​യു​മാ​യി ക​ല കു​വൈ​റ്റും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് ഫ​ഹാ​ഹീ​ൽ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​ത്തി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നാ​യി ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

ഏ​പ്രി​ൽ 23ന് ​ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ’ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ നാ​ൾ​വ​ഴി​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ലൂ​ന്നി​യാ​ണ് ക്വി​സ് മ​ത്സ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഏ​പ്രി​ൽ 5ന് ​വൈ​കി​ട്ട് 4 മ​ണി​ക്ക് മം​ഗ​ഫ് ക​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ 18 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. ജ​നാ​ധി​പ​ത്യ പ​ക്രി​യ​യി​ൽ ലോ​ക​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്രാ​ധാ​ന്യം പ്ര​വാ​സി മ​ല​യാ​ളി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ഇ​ത്ത​രം മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക എ​ന്ന​തി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ക​ല കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യ ക​ര​മാ​യ ന​ട​ത്തി​പ്പി​ന് ഫ​ഹാ​ഹീ​ൽ മേ​ഖ​ല എ​ക്സി​ക്യു​ട്ടീ​വ് അം​ഗം ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടീ​പ്പി​ച്ചു വ​രു​ന്നു. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് 65939377, 66458450, 50984899 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട് പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ