കു​വൈ​ത്ത് കെഎംസി​സി സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് വെ​ള്ളി​യാ​ഴ്ച
Wednesday, April 10, 2019 11:41 PM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെഎംസി​സി സം​സ്ഥാ​ന ക​മ്മി​റ്റി​യും മെ​ഡി​ക്ക​ൽ വിം​ഗും സം​യു​ക്ത​മാ​യി ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ഫോ​റം , ഡ​ന്‍റ​ൽ അ​ല​യ​ൻ​സ് , ഹാ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ൻ, ന​ജാ​ത്തു​ൽ ഖൈ​ർ, ഇ​ന്ത്യ​ൻ ഫി​സി​യോ തെ​റാ​പ്പി ഫോ​റം കു​വൈ​ത്ത് (കേ​ര​ള ചാ​പ്റ്റ​ർ) തു​ട​ങ്ങി​യ​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന്ധ ​സ്പ​ന്ദ​നം 2019ന്ധ ​ഏ​പ്രി​ൽ12 ന് ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 7 മു​ത​ൽ ഉ​ച്ച​ക്ക് 2 വ​രെ അ​ബാ​സി​യ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു.

ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം സൗ​ജ​ന്യ​മാ​യി ബി​എം​ഐ, ബി​പി, ബ്ല​ഡ് ഷു​ഗ​ർ, കൊ​ള​സ്ട്രോ​ൾ തു​ട​ങ്ങി​യ ടെ​സ്റ്റു​ക​ളും ന​ട​ത്തു​ന്ന​താ​ണ്. മെ​ഡി​സി​ൻ, സ​ർ​ജ​റി, ഇ​എ​ൻ​ടി, ഒ​ഫ്താ​ൽ​മോ​ള​ജി, ഡെ​ന്‍റ​ൽ, ഗൈ​ന​ക്കോ​ള​ജി, പീ​ഡി​യാ​ടി​ക് സ്, ​കാ​ർ​ഡി​യോ​ള​ജി, നെ​ഫ്രോ​ള​ജി, ഡ​ർ​മ​റ്റോ​ള​ജി, സൈ​ക്കോ​ള​ജി, ന്യൂ​റോ​ള​ജി, ഫി​സി​യോ​തെ​റാ​പ്പി, ബാ​ക്ക്പ​യി​ൻ ക്ലി​നി​ക് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​ത്തി​നു പു​റ​മേ ഇ​സി​ജി, അ​ൾ​ട്രാ​സൗ​ണ്ട് സ്കാ​നി​ങ്, ഒ​പ്റ്റോ മെ​ടി​ക് ടെ​സ്റ്റു​ക​ൾ, കൗ​ണ്‍​സ​ലിം​ഗ് തു​ട​ങ്ങി​യ​വ​യും ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ന്ന മ​രു​ന്നു​ക​ളും സൗ​ജ​ന്യ​മാ​യി ക്യാ​ന്പി​ൽ ല​ഭ്യ​മാ​യി​രി​ക്കു​മെ​ന്നും പ​രി​ശോ​ധ​ന​യ്ക്കു മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും കു​വൈ​ത്ത് ക​ഐം​സി​സി പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. അ​ബ്ദു​ൾ റ​സാ​ഖ് പേ​രാ​ന്പ്ര മെ​ഡി​ക്ക​ൽ വിം​ഗ് ചെ​യ​ർ​മാ​നും സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഷ​ഹീ​ദ് പാ​ട്ടി​ല്ല​ത്ത്, മെ​ഡി​ക്ക​ൽ വിം​ഗ്ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഡോ. ​അ​ബ്ദു​ൽ ഹ​മീ​ദ്, എ​ന്നി​വ​ർ അ​റി​യി​ച്ചു.

വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക്: +965 51719196, +965 96652669, +965 98884532, +965 66541356

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ