ഡോ. ​ഷീ​ല ഫി​ലി​പ്പോ​സി​നും പി.​എം. അ​ബ്ദു​ൽ സ​ലാ​മി​നും മ​ജെ​സ്റ്റി​ക് ഗ്രാ​ന്‍റ് അ​ച്ചീ​വേ​ഴ്സ് പു​ര​സ്കാ​രം
Thursday, April 11, 2019 10:43 PM IST
ദോ​ഹ : വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, വ്യാ​വ​സാ​യി​ക മേ​ഖ​ല​ക​ളി​ൽ വേ​റി​ട്ട പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ്ക്കു​ന്ന​വ​ർ​ക്കാ​യി അ​മേ​രി​ക്ക​യി​ലെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പീ​സ് കൗ​ണ്‍​സി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഗ്രാ​ന്‍റ് അ​ച്ചീ​വേ​ഴ്സ് പു​ര​സ്കാ​ര​ത്തി​ന് ഖ​ത്ത​റി​ലെ പ്ര​മു​ഖ സം​രം​ഭ​ക​രാ​യ ഡോ. ​ഷീ​ല ഫി​ലി​പ്പോ​സും പി.​എം. അ​ബ്ദു​ൽ സ​ലാ​മും അ​ർ​ഹ​രാ​യി.

സം​രം​ഭ​ക​ത്വ മേ​ഖ​ല​യി​ലും ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലു​മു​ള്ള ഇ​രു​വ​രു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡി​ന് തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് പീ​സ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​എ​സ്. ശൈ​ൽ​വി​ൻ​കു​മാ​ർ പ​റ​ഞ്ഞു.

സൗ​ന്ദ​ര്യ സം​ര​ക്ഷ​ണ രം​ഗ​ത്തും വ​നി​താ സം​രം​ഭ​ക​ത്വ മേ​ഖ​ല​യി​ലും ശ്ര​ദ്ധേ​യ​യാ​യ ഡോ. ​ഷീ​ല ഫി​ലി​പ്പോ​സി​ന്‍റ മു​ന്നേ​റ്റം മാ​തൃ​ക​പ​ര​വും പു​തി​യ ത​ല​മു​റ​ക്ക് പ്ര​ചോ​ദ​നം ന​ൽ​കു​ന്ന​തു​മാ​ണ്. ഖ​ത്ത​റി​ലെ മ​ല​യാ​ളി സം​രം​ഭ​ക​രു​ടെ വി​ജ​യ​ഗാ​ഥ സ​മാ​ഹ​രി​ച്ച് മീ​ഡി​യ പ്ല​സ് പ്ര​സി​ദ്ധീ​ക​രി​ച്ച വി​ജ​യ​മു​ദ്ര​യി​ലെ ഏ​ക വ​നി​താ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഷീ​ല ഫി​ലി​പ്പോ​സ്.

കി​ച്ച​ണ്‍ എ​ക്യൂ​പ്മെ​ന്‍റ്സ്, ഫി​റ്റ്നെ​സ് തു​ട​ങ്ങി​യ ബ​ഹു​മു​ഖ സം​രം​ഭ​ക മേ​ഖ​ല​യി​ൽ ശ്ര​ദ്ധേ​യ​നാ​ണ് പി.​എ​സ് അ​ബ്ദു​ൽ സ​ലാം. ഖ​ത്ത​റി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളു​ടെ കി​ച്ച​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന സ്റ്റാ​ർ കി​ച്ച​ണ്‍ എ​ക്യു​പ്മെ​ന്‍റ്സ്, ക്ലാ​രി​റ്റി ട്രേ​ഡിം​ഗ്, അ​ത്യാ​ധു​നി​ക ഫി​റ്റ്നെ​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യ സ്റ്റാ​ർ എ​ൻ സ്റ്റൈ​ൽ ഫി​റ്റ്നെ​സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യ പി.​എ​സ് അ​ബ്ദു​ൽ സ​ലാം സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലും സ​ജീ​വ​മാ​ണ്. ഖ​ത്ത​റി​ന് പു​റ​മേ ഇ​ന്ത്യ​യി​ലും നി​ര​വ​ധി സം​രം​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു​ണ്ട്.

ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ സാ​മൂ​ഹ്യ, സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഏ​പ്രി​ൽ 13ന് ​അ​മേ​രി​ക്ക​യി​ലെ വാ​ഷിം​ഗ്ട​ണ്‍ മാ​രി​യ​റ്റ് മാ​ർ​ക്യൂ​സ് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.