മ​സ്ക്ക​റ്റ് സെ​ൻ​റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ വി​ശു​ദ്ധ​വാ​ര ശു​ശ്രൂ​ഷ​ക​ൾ
Friday, April 12, 2019 11:49 PM IST
മ​സ്ക്ക​റ്റ് : സെ​ൻ​റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ വി​ശു​ദ്ധ​വാ​ര ശു​ശ്രു​ഷ​ക​ൾ ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കും.

ഏ​പ്രി​ൽ 13 ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഏ​ഴു മു​ത​ൽ ഓ​ശാ​ന​ശു​ശ്രു​ഷ, വി​ശു​ദ്ധ കു​ർ​ബാ​ന.
ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 7.30 ന് ​സ​ന്ധ്യാ പ്രാ​ർ​ഥ​ന, തു​ട​ന്ന് വ​ച​ന​ശു​ശ്രു​ഷ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

ഏ​പ്രി​ൽ 18 ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ഏ​ഴു മു​ത​ൽ പെ​സ​ഹാ ശു​ശ്രു​ഷ, വി​ശു​ദ്ധ കു​ർ​ബാ​ന.
ഏ​പ്രി​ൽ 19 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8ന് ​ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച ശു​ശ്രൂ​ഷ​ക​ൾ റൂ​വി അ​ൽ മ​സാ ഹാ​ളി​ൽ ആ​രം​ഭി​ക്കും. ഏ​പ്രി​ൽ 20 ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഏ​ഴു മ​ണി മു​ത​ൽ ഉ​യ​ർ​പ്പ് പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

ഈ ​വ​ർ​ഷ​ത്തെ ശു​ശ്രു​ഷ​ക​ൾ​ക്ക് ഫാ. ​ഷി​ജോ. ടി. ​സ്ക​റി​യ നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് സെ​ക്ര​ട്ട​റി
സാം ​ജോ​ണ്‍, ട്ര​സ്റ്റി അ​നി​ൽ പോ​ൾ എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ബി​ജു വെ​ണ്ണി​ക്കു​ളം