’ഡോ. ​ഗാ​നി​മി​നൊ​പ്പം ഹൃ​ദ​യ​പൂ​ർ​വം’ 13 ന് ​ജി​ദ്ദ​യി​ൽ
Friday, April 12, 2019 11:51 PM IST
ജി​ദ്ദ: മ​ല​യാ​ള ക​വി​ത​യ്ക്കും സാ​ഹി​ത്യ​ത്തി​നും അ​റ​ബ് കാ​വ്യ​ലോ​ക​ത്ത് ല​ബ്ധ​പ്ര​തി​ഷ്ഠ നേ​ടി​ക്കൊ​ടു​ത്ത പ്ര​ശ​സ്ത അ​റ​ബ് ക​വി​യും സാ​ഹി​ത്യ​കാ​ര​നു​മാ​യ ഡോ. ​ശി​ഹാ​ബ് ഗാ​നിം ജി​ദ്ദ​യി​ലെ സാ​ഹി​ത്യ പ്ര​തി​ഭ​ക​ളു​മാ​യി സം​വ​ദി​ക്കു​ന്നു.

’ഡോ. ​ഗാ​നി​മി​നൊ​പ്പം ഹൃ​ദ​യ​പൂ​ർ​വം’ എ​ന്ന പ​രി​പാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം ക​വി​ക​ളു​ടെ​യും എ​ഴു​ത്തു​കാ​രു​ടെ​യും ക്ഷ​ണി​ക്ക​പ്പെ​ട്ട സ​ദ​സി​ന് മു​ന്പാ​കെ ഗാ​നിം ത​ന്‍റെ കാ​വ്യ​പ്ര​പ​ഞ്ച​ത്തി​ന്‍റെ കി​ളി​വാ​തി​ൽ തു​റ​ക്കും. മ​ല​യാ​ള ക​വി​ത​യു​മാ​യു​ള്ള കാ​ൽ​നൂ​റ്റാ​ണ്ടാ​യു​ള്ള ച​ങ്ങാ​ത്ത​വും ക​വി​ക​ളു​മാ​യു​ള്ള അ​നു​ഭ​വ​ങ്ങ​ളും അ​ദ്ദേ​ഹം പ​ങ്കു​വ​യ്ക്കു​മെ​ന്ന് ഗു​ഡ്വി​ൽ ഗ്ലോ​ബ​ൽ ഇ​നി​ഷ്യെ​റ്റീ​വ് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

റൂ​ർ​ക്കി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് എ​ൻ​ജി​നീ​യ​റിം​ഗി​ൽ മാ​സ്റ്റ​ർ ബി​രു​ദ​വും ബ്രി​ട്ട​നി​ലെ വെ​യി​ൽ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് സാ​ന്പ​ത്തി​ക ശാ​സ്ത്ര​ത്തി​ൽ ഡോ​ക്ട​റേ​റ്റും നേ​ടി​യ ഗാ​നിം ഇം​ഗ്ലീ​ഷി​ലും അ​റ​ബി​യി​ലു​മാ​യി അ​റു​പ​തി​ലേ​റെ കൃ​തി​ക​ളു​ടെ ര​ച​യി​താ​വാ​ണ്. മ​ല​യാ​ള​ത്തി​ലെ നി​ര​വ​ധി പ്ര​മു​ഖ ക​വി​ക​ളു​ടെ ക​വി​ത​ക​ൾ അ​റ​ബി​യി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​മ​ലാ സു​ര​യ്യ​യു​ടെ 40 ക​വി​ത​ക​ളു​ടെ സ​മാ​ഹാ​ര​മാ​യ ’യാ ​അ​ല്ലാ​ഹ്’ ’സു​ര​യ്യ​യു​ടെ ഗീ​ത​ങ്ങ​ൾ’ എ​ന്ന പേ​രി​ൽ അ​റ​ബി​യി​ലേ​ക്ക് മൊ​ഴി​മാ​റ്റി​യി​ട്ടു​ണ്ട്. അ​റ​ബ് ലോ​ക​ത്തെ ഇ​ന്ത്യ​യു​ടെ സാം​സ്കാ​രി​ക അം​ബാ​സ​ഡ​റാ​യി അ​റി​യ​പ്പെ​ടു​ന്ന ഡോ. ​ഗാ​നി​മി​ന്‍റെ ഇ​ന്ത്യ​ൻ സാ​ഹി​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ദ്യ ഇം​ഗ്ലീ​ഷ് കൃ​തി ’കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ക​വി​ത​ക​ൾ’ എ​ന്ന​താ​ണ്.

ഗാ​നി​മി​ന്‍റെ അ​റ​ബി ക​വി​താ സ​മാ​ഹാ​രം പ്ര​ഫ. സ​ച്ചി​ദാ​ന​ന്ദ​ൻ എ​ഡി​റ്റ് ചെ​യ്ത് നി​ര​വ​ധി മ​ല​യാ​ളം എ​ഴു​ത്തു​കാ​ർ ചേ​ർ​ന്ന് മ​ല​യാ​ള​ത്തി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ കാ​വ്യ​കൃ​തി ’ദൈ​വ​ദ​ശ​കം’ പ്ര​ധാ​ന വി​വ​ർ​ത്ത​ന​ങ്ങ​ളി​ലൊ​ന്നാ​ണ്. സു​ഗ​ത​കു​മാ​രി​യു​ടെ ’രാ​ത്രി​മ​ഴ’ യു​ടെ പ​രി​ഭാ​ഷ​യാ​യ ’മ​ത​റു​ല്ലൈ​ൽ’ പ്ര​ശ​സ്ത കൃ​തി​ക​ളി​ലൊ​ന്നാ​ണ്. ടാ​ഗോ​ർ അ​വാ​ർ​ഡ്, ദു​ബാ​യ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​വാ​ർ​ഡ് തു​ട​ങ്ങി​യ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ള്ള ഡോ. ​ഗാ​നി​മി​നെ കേ​ര​ള സ​ർ​ക്കാ​രും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യും ആ​ദ​രി​ച്ചി​ട്ടു​ണ്ട്.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ജി​ഐ പ്ര​സി​ഡ​ന്‍റ് ഡോ. ​ഇ​സ്മാ​യി​ൽ മ​രി​തേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​സ​ൻ ചെ​റൂ​പ്പ, ട്ര​ഷ​റ​ർ പി.​വി ഹ​സ​ൻ സി​ദ്ദീ​ഖ്, പ്രോ​ഗ്രാം ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ർ മു​സ്ത​ഫ വാ​ക്കാ​ലൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ