കുവൈത്ത്: യൂത്ത് ഇന്ത്യ കുവൈത്ത് മംഗഫ് നജാത്ത് സ്കൂളിൽ സംഘടിപ്പിച്ച ന്ധയൂത്ത് ഇന്ത്യ ജോബ്ഫയർ 2019ന്ധ സമാപിച്ചു. യൂത്ത് ഇന്ത്യ വെബ്സൈറ്റിൽ രജിസ്റ്റർചെയ്യപ്പെട്ട 2000 ത്തോളം ഉദ്യോഗാർത്തികളിൽനിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ആയിരത്തോളം ആളുകൾ കെഡിഡി, ഫവാസ്, മലബാർ ഗോൾഡ്, ഗോ സിറ്റി, സിറ്റി ബസ്, ടാലന്റ് ഹണ്ട്, ഗ്ലോബൽഎച്ച് ആർസോലൂഷൻസ്, റെഡ് ടാഗ്, ആന്റ്റൽതുടങ്ങിയ കന്പനികളുടെ പ്രധിനിധികളുമായി നേരിട്ടുള്ള ഇന്റർവ്യൂ പൂർത്തീകരിച്ചു. രാവിലെ 8.30 നു ആരംഭിച്ച ജോബ്ഫെയർ വൈകീട്ട് 6 വരെ തുടർന്നു.
ഡബ്ലിയൂഡബ്ലിയൂഐസിഎസ് ഗ്ലോബൽ റെസ്റ്റിൽമെന്റിന്റെ നേതൃത്വത്തിൽ എമിഗ്രേഷൻ ക്ലീയറസുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളും, അപ്പാച്ചിയ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ്രെപെവറ്റ് ട്രെയിനിംഗിന്റെ നേതൃത്വത്തിൽ ഹയർ എജുക്കേഷൻ കണ്‍സൾട്ടൻസിയും നടത്തിയത് എത്തിച്ചേർന്ന ഉദ്യോഗാർഥികൾക്ക് മുതൽക്കൂട്ടായി. യൂത്ത് ഇന്ത്യ കരിയർ കണ്‍വീനർ നിയാസ്, പ്രസിഡന്റ്് മഹനാസ് മുസ്തഫ, ജനറൽ സെക്രട്ടറി ഷഫീർ അബൂബക്കർ, റിശ്ദിൻഅമീർ, റഫീക്ക് ബാബു, അംജദ്, ഷാഫി കോയമ്മ, ഹാറൂണ്‍, ഫഹീം, ശിഹാബുദ്ധീൻ, സനോജ്, ഹസീബ്, ഹാഫിസ്, സലീജ്, നിഹാദ്, ഉസാമ, ഖലീൽ, സിജിൽ, ജഫീർ,ഫവാസ് എന്നിവർ ജോബ്ഫെയറിനു നേതൃത്വം നൽകി.
റിപ്പോർട്ട്: സലിം കോട്ടയിൽ