ഒമാനിൽ തൊഴിൽ വീസ പുതുക്കുന്നതിന് എക്സ്റേ റിപ്പോർട്ട് നിർബന്ധമാക്കി
Saturday, April 13, 2019 3:47 PM IST
മസ്കറ്റ് : ഒമാനിലെ വിദേശികൾക്ക് തൊഴിൽ വീസ പുതുക്കുന്നതിന് നെഞ്ചിന്‍റെ എക്സ്റേ റിപ്പോർട്ട് നിർബന്ധമാക്കി. ഏപ്രിൽ ഒന്നു മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്.

ഇതു പ്രകാരം വീസ പുതുക്കുന്നതിന് മെഡിക്കൽ പരിശോധനക്കും രക്തപരിശോധനക്കും പുറമെ എക്സ്റേ റിപ്പോർട്ടുകൂടി സമർപ്പിക്കേണ്ടി വരും. ഇതിനായി അംഗീകൃത സ്വകാര്യ മെഡിക്കൽ സെന്‍ററുകളെയാണ് സമീപിക്കേണ്ടത്.

നിലവിൽ വീസ മെഡിക്കൽ സൗകര്യമുള്ള എല്ലാ മെഡിക്കൽ സെന്‍ററുകളിൽനിന്നും എക്സ്റേ എടുക്കാം. എക്സ്റേ എടുക്കുന്നവരുടെ ഫോേട്ടായും വിരലടയാളവും അംഗീകൃത സ്വകാര്യ മെഡിക്കൽ സെന്‍ററുകളിൽ രേഖപ്പെടുത്തും. അപേക്ഷകന്‍റെ എക്സ്റേ തന്നെയാണിതെന്ന് ഉറപ്പു വരുത്താനാണ് ഫാേട്ടായും വിരലടയാളവും രേഖപ്പെടുത്തുന്നത്. രണ്ട് വർഷത്തിലൊരിക്കൽ വീസ പുതുക്കുന്പോഴെല്ലാം എക്സ്റേ എടുക്കണം.

റിപ്പോർട്ട്: ബിജു വെണ്ണിക്കുളം