ഒഐസിസി ഫഹാഹീൽ ഏരിയ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ
Saturday, April 13, 2019 4:04 PM IST
ഫഹാഹീൽ (കുവൈത്ത്) : ഒഐസിസി ഫഹാഹീൽ ഏരിയ തെരഞ്ഞെടുപ്പ് കൺവൻഷൻ പ്രവർത്തക സാനിധ്യം കൊണ്ട് ശ്രദ്ദേയമായി. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ ഏരിയ കൺവീനർ ബിനോയ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഒഐസിസി വൈസ് പ്രസിഡന്‍റ് ഡോ. എബി വാരികാട് യോഗം ഉദ്‌ഘാടനം ചെയ്തു.

മുൻ മന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായിരുന്ന കെ.എം മാണിയുടെ നിര്യണത്തിൽ കോട്ടയം ജില്ലാ ഓഐ സി സി പ്രസിഡന്‍റ് ജിൽസ് കുടകശേരിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു . കെ എം സി സി വൈസ് പ്രസിഡന്‍റ് ഹാരിസ് വലിയൊത്ത്, വെൽഫെയർ കേരള കുവൈറ്റ് ജനറൽ സെക്രട്ടറി അൻവർ ഷാജി , ഒഐ സി സി നാഷണൽ ട്രഷറർ രാജീവ് നാടുവിലേമുറി, ഒഐ സി സി പാലക്കാട് ജില്ലാ പ്രസിഡന്‍റ് ദിലി, ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് ക്രിസ്റ്റഫർ ഡാനിയേൽ , സാൽമിയ ഏരിയ കൺവീനർ ജോമോൻ കോയിക്കര,വെൽഫെയർ വിംഗ് വൈസ് ചെയർമാൻ വർഗീസ് പോൾ, ബാബു പനമ്പള്ളി, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരുവാൻ ഐക്യ ജാനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി വീടുകൾ തോറും പ്രചാരണം നടത്തുവാൻ തീരുമാനിച്ചു. യോഗത്തിൽ ഒഐസിസി കൊല്ലം ജില്ലാ പ്രസിഡന്‍റ് സൈമൺ ബേബി സ്വാഗതവും പാലക്കാട് ഒഐസിസി ജില്ലാ ജനറൽ സെക്രട്ടറി ജിജു മാത്യു നന്ദിയും പറഞ്ഞു.

ബിജു ജോർജ്, ദിലീപ് മുണ്ടൂർ, മനോജ് മാവേലി, അശോകൻ, സണ്ണി പത്തിച്ചിറ,നെബു,അനി കെ ജോൺ,മാർട്ടിൻ പടയാട്ടിൽ, പ്രജു,ബാബു പുന്നസ് എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ