ഇവാഞ്ചലിക്കൽ ചർച്ചിലെ കഷ്ടാനുഭവ ആഴ്ച ആരാധനകൾ
Saturday, April 13, 2019 4:12 PM IST
കുവൈത്ത്: സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്‌ കുവൈത്ത് ഇടവകയുടെ ഈവർഷത്തെ കഷ്ടാനുഭവ ആഴ്ചയിലെ ശുശ്രൂഷകൾക്ക് വികാരി റവ. ജോൺ മാത്യു നേതൃത്വം നൽകും. സെന്‍റ് പീറ്റേഴ്സ് സി എസ് ഐ ഇടവക വികാരി റവ . ജോൺസൻ അലക്സാണ്ടർ ദുഃഖ വെള്ളിയാഴ്ച സന്ദേശം നൽകും.

14 നു രാത്രി 7.30 മുതൽ മംഗഫിൽ ഓശാനയുടെ ശുശ്രൂഷയും 19 ന് ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ എൻ സി കെ യിലെ കെടിഎംസിസി ഹാളിൽ രാവിലെ 10.30 മുതൽ ഒന്നു വരെ നടക്കും. ഉയിർപ്പു ഞാ‍യാറിലെ ശുശ്രൂഷകൾ 21നു പുലർച്ചെ 4.30 മുതൽ 6.00 വരെ ആരാധനയും തിരുവത്താഴ ശുശ്രുഷയും നടക്കും.