ഉസ്താദ് അൻവർ സ്വാദിഖ് വാഫിക്ക് ബഹറിനിൽ ഉജ്ജ്വല സ്വീകരണം
Saturday, April 13, 2019 4:17 PM IST
മനാമ: യുവ പണ്ഡിതനും വാഗ്മിയുമായ ഉസ്താദ് അൻവർ സ്വാദിഖ് വാഫിക്കിന് ബഹറിന്‍ എയർപോർട്ടിൽ ഉജ്ജ്വല സ്വീകരണം നല്‍കി. പ്രമുഖ മത-ഭൗതിക സ്ഥാപനമായ കൂനഞ്ചേരി ദാറുന്നജാത്ത് അറബിക്കോളേജിന്‍റെ പ്രചാരണാർഥമാണ് ഉസ്താദ് ബഹറിനിലെത്തിയത്.

1987 ൽ അബൂ ശാക്കിറ കെ.കെ.എം കോയ ഉസ്താദ് സ്ഥാപിച്ച ദാറുന്നജാത്ത്, ദാറുൽ ഹുദ ഇസ് ലാമിക് യൂണിവേഴ്സിറ്റിയുടെ പ്രമുഖ യു.ജി.കോളജാണ്. കോളജിന്‍റെ തുടർന്നുള്ള പുരോഗതിക്കും ഉന്നമനത്തിന്നും ബഹറിനിലെ ദീനീ സ്നേഹികളുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

എയര്‍പോര്‍ട്ടിലെത്തിയ ഉസ്താദിനെ മുഹമ്മദ് മുസ് ല്യാർ എടവണ്ണപ്പാറ, ആബിദ് കൂനഞ്ചേരി, സക്കരിയ്യ പൂനത്ത്, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടേരി, റിയാസ് പുതുപ്പണം, ശാദുലി പൂനത്ത്, ശമീർ, ആദിൽ കൂനഞ്ചേരി എന്നിവര്‍ ചേർന്നു സ്വീകരിച്ചു.

ഉസ്താദിന്‍റെ ബഹ്റൈൻ നമ്പർ 00973 34395495.