ഖത്തർ കെഎംസിസി രക്ത ദാന ക്യാമ്പ്
Saturday, April 13, 2019 6:46 PM IST
ദോഹ : രക്ത ദാന മെന്ന ജീവദാനത്തിന്‍റെ മാഹാത്മ്യം പൊതു സമൂഹത്തിനു ബോധ്യപ്പെടുത്തി കൊടുക്കാനുള്ള ദൗത്യത്തിന്‍റെ ഭാഗമായി ഖത്തർ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി ഹമദ് മെഡിക്കൽ കോർപ്പറേഷൻ ബ്ലഡ് ബാങ്കുമായി സഹകരിച്ചു നടത്തിയ രക്ത ദാന ക്യാമ്പ് ജന പങ്കാളിത്തം കൊണ്ട്ശ്രദ്ധേയമായി.

ഗൾഫ് മേഖലയിലെ ഏറ്റവും വലിയ പ്രാവാസി സംഘടനയായ കെ എം സി സി വാർത്താ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും നടത്തിയ ആഹ്വാനം അനുസരിച്ച് നൂറ് കണക്കിന് ആളുകളാണ് ക്യാമ്പിൽ പങ്കെടുത്തത്.

കെ എം സി സി നടത്തുന്ന വിവിധ ജീവകാരുണ്യ സേവന പ്രവർത്തനങ്ങളോടൊപ്പം ,തൊഴിലും സംരക്ഷണവും തന്നു ദശ ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങൾക്ക് ജീവൻ നൽകിയ രാജ്യത്തോടും ഭരണാധികാരികളോടും പൗരന്മാരോടുമുള്ള മാതൃ രാജ്യത്തിന്‍റേയും പ്രവാസി സമൂഹത്തിന്‍റേയും കടമയും കടപ്പാടുമാണ് രക്ത ദാനത്തിലൂടെ കെ എം സി സി രേഖപ്പെടുത്തിയത് . ഉച്ചക്ക് രണ്ടിന് തുടങ്ങിയ ക്യാമ്പ് രാത്രി 8 നാണ് അവസാനിച്ചത്.


ഖത്തർ കെഎംസിസി കാസർഗോഡ് ജില്ലാ പ്രസിഡന്‍റ് ലുക്മാൻ തളങ്കര ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത ഹമദ് ഹോസ്പിറ്റൽ ജീവനക്കാർക്കുള്ള ജില്ലാ കമ്മിറ്റിയുടെ ഉപഹാര വിതരണം സംസ്ഥാന കെഎംസിസി പ്രസിഡന്‍റ് എസ്എഎം ബഷീർ വിതരണം ചെയ്തു. സംസ്ഥാന ഉപദേശക സമിതി വൈസ് ചെയർമാൻ ഡോ. എം.പി ഷാഫി ഹാജി , ജില്ലാ ജനറൽ സെക്രട്ടറി സാദിഖ് പാക്യാര , ട്രഷറർ നാസിർ കൈതക്കാട് , കെ.എസ് അബ്ദുള്ള , ഹാരിസ് എരിയാൽ , സമീർ ,സിദ്ദിഖ് , മൊയ്‌ദീൻ ആദൂർ , ഷെഫീഖ് ചെങ്കള ,സലാം ഹബീബി , ബഷീർ ചെർക്കള, സുബൈർ ഉദുമ , നവാസ് മൊഗ്രാൽ ,റഫീഖ് മാങ്ങാട് , മാക് അടൂർ , ഷാനിഫ് പൈക ,ശാക്കിർ ,റസാഖ് കല്ലാട്ടി,ഹമീദ് മാന്യ ,അബ്ദുൽ റഹ്മാൻ എരിയാൽ തുടങ്ങിവർ ക്യാമ്പിന് നേതൃത്വം നൽകി.