റംസാൻ മേ​യ് ആ​റി​ന് ആ​രം​ഭി​ക്കും
Tuesday, April 16, 2019 12:56 AM IST
കു​വൈ​ത്ത് സി​റ്റി : റംസാൻ ആ​രം​ഭം മേ​യ് ആ​റ് തി​ങ്ക​ളാ​ഴ്ച​യാ​യി​രി​ക്കു​മെ​ന്ന് പ്ര​മു​ഖ ച​രി​ത്ര​കാ​ര​നും ഗോ​ള നി​രീ​ക്ഷ​ക​നു​മാ​യ ആ​ദി​ൽ അ​ൽ സ​അ്ദൂ​ൻ പ​റ​ഞ്ഞു. മേ​യ് അ​ഞ്ചി​ന് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച 1.45ന് ​റ​മ​ദാ​നെി​ൻ​റ ച​ന്ദ്രോ​ദ​യം ന​ട​ക്കു​ക.

രാ​ത്രി സൂ​ര്യാ​സ്ത​മ​യം ക​ഴി​ഞ്ഞ് 31 മി​നി​റ്റു​ക​ൾ​ക്ക് ശേ​ഷ​മാ​യി​രി​ക്കും അ​സ്ത​മ​യം. 16 മ​ണി​ക്കൂ​റും 42 മി​നി​റ്റും ഉ​ദ​യ​ച​ന്ദ്ര​ൻ മാ​ന​ത്തു​ണ്ടാ​കു​മെ​ങ്കി​ലും സൂ​ര്യാ​സ്ത​മ​യം ക​ഴി​ഞ്ഞു​ള്ള സ​മ​യ​ത്താ​ണ് കു​വൈ​ത്തു​ൾ​പ്പെ​ടെ രാ​ജ്യ​ങ്ങ​ളി​ൽ റ​മ​ദാ​ൻ പി​റ ന​ഗ്ന​നേ​ത്രം​കൊ​ണ്ട് കാ​ണാ​ൻ സാ​ധി​ക്കൂ. റ​മ​ദാ​ൻ 29 ദി​വ​സ​മാ​യി​രി​ക്കു​മെ​ന്നും ആ​ദി​ൽ അ​ൽ സ​അ്ദൂ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ