ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യെ സം​ര​ക്ഷി​ക്കാ​ൻ മോ​ദി ഭ​ര​ണ​ത്തെ താ​ഴെ​യി​റ​ക്കു​ക: പ്ര​വാ​സി ഖോ​ബാ​ർ സ​മ്മേ​ള​നം
Tuesday, April 16, 2019 1:01 AM IST
അ​ൽ​ഖോ​ബാ​ർ: രാ​ജ്യം ഇ​ന്നേ​വ​രെ കാ​ത്തു സൂ​ക്ഷി​ച്ചു പോ​ന്നി​രു​ന്ന മ​ത​സൗ​ഹാ​ർ​ദ​വും പ​ര​സ്പ​ര ഐ​ക്യ​വും കാ​റ്റി​ൽ പ​റ​ത്തി ജ​ന​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ക്കു​ക​യും കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് മാ​ത്രം ന​ല്ല ദി​ന​ങ്ങ​ൾ സ​മ്മാ​നി​ച്ച അ​ഞ്ചു വ​ർ​ഷ​ത്തെ മോ​ദി ഭ​ര​ണം അ​വ​സാ​നി​പ്പി​ക്കേ​ണ്ട​ത് ഓ​രോ ഇ​ന്ത്യ​ക്കാ​ര​ന്‍റെ​യും ക​ട​മ​യാ​ണെ​ന്ന് പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് സാ​ജു ജോ​ർ​ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​വാ​സി അ​ൽ​ഖോ​ബാ​ർ മേ​ഖ​ല സം​ഘ​ടി​പ്പി​ച്ച ’ജ​ന​വി​ധി 2019’ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ൻ​ഷ​നി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ൽ ഒ​രു സീ​റ്റ് പോ​ലും ബി​ജെ​പി​ക്ക് പോ​കി​ല്ലെ​ന്ന് നാം ​ഉ​റ​പ്പു വ​രു​ത്ത​ണം. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ യോ​ജി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന മ​തേ​ത​ര ക​ക്ഷി​ക​ൾ എ​ന്തു കൊ​ണ്ട് തി​രു​വ​ന​ന്ത​പു​ര​ത്തും പ​ത്ത​നം​തി​ട്ട​യി​ലും മ​റ്റും ഒ​ന്നി​ക്കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന നി​ല​പാ​ട് ബ​ലി​ക​ഴി​ച്ച് രാ​ജ്യ​താ​ൽ​പ​ര്യം മാ​ത്രം മു​ന്നി​ൽ ക​ണ്ടാ​ണ് കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫി​നും കേ​ന്ദ്ര​ത്തി​ൽ യു​പി​എ മു​ന്ന​ണി​ക്കും പി​ന്തു​ണ ന​ൽ​കാ​ൻ പാ​ർ​ട്ടി തീ​രു​മാ​നി​ച്ച​തെ​ന്ന് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് പ്ര​വാ​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം.​കെ.​ഷാ​ജ​ഹാ​ൻ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫി​നും കേ​ന്ദ്ര​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന മ​തേ​ത​ര മു​ന്ന​ണി​ക്കും വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി തീ​രു​മാ​നി​ച്ച പി​ന്തു​ണ ച​രി​ത്ര​പ​ര​മാ​യ തീ​രു​മാ​ന​മാ​ണെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച ഒ​ഐ​സി​സി റീ​ജ​ണ​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഇ.​കെ.​സ​ലീം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​നെ​യും സം​ഘ് പ​രി​വാ​റി​നെ​യും തി​രി​ച്ച​റി​യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​വാ​സി ഖോ​ബാ​ർ മേ​ഖ​ല പ്ര​സി​ഡ​ൻ​റ് സി​റാ​ജ് ത​ല​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​റേ​ബ്യ​ൻ സോ​ഷ്യ​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ് അ​സ്ലം കോ​ഴി​ക്കോ​ട്, ത​നി​മ ഖോ​ബാ​ർ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് റ​ഹ്മ​ത്തു​ള്ള ചേ​ള​ന്നൂ​ർ, യൂ​ത്ത് ഇ​ന്ത്യ ഖോ​ബാ​ർ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് എ​സ്.​ടി.​ഹി​ഷാം, പ്ര​വാ​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ഫ്വാ​ൻ പാ​ണ​ക്കാ​ട്, റാ​ഷി​ദ ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ൻ​റ് കെ.​എം.​സാ​ബി​ഖ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ഡ്വ. ന​വീ​ൻ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ജ​ന.​സെ​ക്ര​ട്ട​റി അ​ൻ​വ​ർ സ​ലീം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് എ​സ്.​ക്യു.​ആ​ർ ഇ​ല്യാ​സ് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ സ​ദ​സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. റൗ​ഫ് ,ത്വ​യ്യി​ബ് സം​ഘം ഗാ​നം ആ​ല​പി​ച്ചു. റി​ദ സ​ഫ്വ ക​പ്പ് ജേ​താ​ക്ക​ളാ​യ പ്ര​വാ​സി ഫു​ഡ്ബാ​ൾ ടീ​മി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം