മ​ല​യാ​ളം മി​ഷ​ൻ പ​ഠ​നോ​ത്സ​വം 2019 സം​ഘ​ടി​പ്പി​ച്ചു
Tuesday, April 16, 2019 1:05 AM IST
കു​വൈ​ത്ത് സി​റ്റി: മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്ന ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​ന്തി കോ​ഴ്സു​ക​ളി​ലെ കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് കൊ​ണ്ട് പ​ഠ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു.

ക​ല കു​വൈ​റ്റ്, എ​സ്എം​സി​എ, ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ, സാ​ര​ഥി കു​വൈ​റ്റ് എ​ന്നി മേ​ഖ​ല​ക​ളി​ൽ നി​ന്ന് 966 കു​ട്ടി​ക​ളാ​ണ് പ​ഠ​നോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. യു​ണൈ​റ്റ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ, യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ച്ചാ​ണ് പ​ഠ​നോ​ത്സ​വം അ​ര​ങ്ങേ​റി​യ​ത്. മ​ല​യാ​ളം മി​ഷ​ൻ ര​ജി​സ്ട്രാ​ർ എം. ​സേ​തു​മാ​ധ​വ​ൻ പ​ഠ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​ർ കോ​ർ​ഡി​നേ​റ്റ​ർ ജെ.​സ​ജി, പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് അം​ഗം എ​ൻ അ​ജി​ത്ത് കു​മാ​ർ, യു​ണി​മ​ണി മാ​ർ​ക്ക​റ്റിം​ഗ് മ​നേ​ജ​ർ ര​ജ്ഞി​ത്ത് പി​ള്ള, ചാ​പ്റ്റ​ർ അം​ഗ​ങ്ങ​ളാ​യ തോ​മ​സ് കു​രു​വി​ള, ബി​ന്ദു സ​ജീ​വ്, ബി​ജു ആ​ന്‍റ​ണി എ​ന്നി​വ​ർ പ​ഠ​നോ​ത്സ​വ​ത്തി​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

പ​രി​പാ​ടി​ക​ൾ​ക്ക് ചാ​പ്റ്റ​ർ അം​ഗ​ങ്ങ​ളാ​യ ജി.​സ​ന​ൽ​കു​മാ​ർ, വി.​അ​നി​ൽ​കു​മാ​ർ, സ​ജീ​വ് എം ​ജോ​ർ​ജ്, എ​ബി വ​രി​ക്കാ​ട്, സാം ​പൈ​നും മു​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി 150ൽ ​അ​ധി​കം അ​ധ്യാ​പ​ക​രാ​ണ് പ​ഠ​നോ​ത്സ​വ​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി പ്ര​വ​ർ​ത്തി​ച്ച​ത്. പ​ഠ​നോ​ത്സ​വം വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് സ​ഹാ​യി​ച്ച അ​ധ്യാ​പ​ക​ർ, വി​വി​ധ സം​ഘ​ട​ന​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്ക് മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​ർ ന​ന്ദി രേ​ഖ​പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ