കോഴിക്കോട് ജില്ലാ അസോസിയേഷന്‍,കുവൈറ്റ്‌‌ ഫർവാനിയ ഏരിയ ഭാരവാഹികൾ
Tuesday, April 16, 2019 7:42 PM IST
കുവൈത്ത് : കോഴിക്കോട് ജില്ലാ അസോസിയേഷൻ ഫർവാനിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പുതിയ ഭാരവാഹികളായി വാരിജാക്ഷൻ കളത്തിൽ ( പ്രസിഡന്‍റ്), ഷാഫി കൊല്ലം (വൈസ് പ്രസിഡന്‍റ്), നിഹാസ് നെല്ലിയോട്ട് ( സെക്രട്ടറി), കെ. ഹഷ്നാസ് (ജോയിന്‍റ് സെക്രട്ടറി), കെ.കെ. സുഹൈൽ (ട്രഷറർ) എന്നിവരെയും കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് ഫർവാനിയ ഏരിയ പ്രതിനിധികളായി സി. ഹനീഫ്, സിദ്ധാർഥൻ കുരുവട്ടൂർ, പി.വി.നജീബ്, അസ്‌ലം.ടി.വി, മക്ബൂൽ സാലി, ഷാഹുൽ ഹമീദ്, അനീഷ് ചന്ദ്രൻ, ബ്രിജിത്ത് സർഗാർ, റഷീദ്.ഒ, അഫ്‌സൽ.സി,പി, റമീസ് ഹൈദ്രോസ് എന്നിവരെയും തെരഞ്ഞെടുത്തു.

മഹിളാവേദി ഫർവാനിയ ഏരിയ ഭാരവാഹികളായി ഹാജിഷ അഫ്‌സൽ (പ്രസിഡന്‍റ്), സഫീജ നിഹാസ് (സെക്രട്ടറി), ഷാജിന.വി.ടി (ട്രഷറർ) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മഹിളാവേദി കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് ഫർവാനിയ ഏരിയ പ്രതിനിധികളായി ഹസീന അഷ്‌റഫ്, ഷീജി ബ്രിജിത്ത്, ടി. രേഖ എന്നിവരെയും തെരഞ്ഞെടുത്തു.

ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന വാര്‍ഷിക പൊതുയോഗത്തിൽ ഏരിയ പ്രസിഡന്‍റ് വാരിജാക്ഷൻ കളത്തിൽ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്‍റ് കെ. ഷൈജിത്ത് യോഗം ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അബ്ദുൾ നജീബ്.ടി.കെ, ട്രഷറർ വിനീഷ്.പി.വി എന്നിവർ സംസാരിച്ചു. ഗിരീഷ് ബാബു.കെ, രാധാകൃഷ്ണൻ.പി എന്നിവർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കുപോകുന്ന മുൻ ഫർവാനിയ ഏരിയ മഹിളാവേദി പ്രസിഡന്‍റ് തെസ്‌നി ഹനീഫ്, ബാലവേദി സെക്രട്ടറി ഹയ ഫാത്തിമ, ബാലവേദി അംഗങ്ങളായ വിസ്‌മയ ബ്രിജിത്ത്, ഹമദ് ഹനീഫ്, ഹെസ്സ ഫാത്തിമ എന്നിവർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. സെക്രട്ടറി ഹഷ്നാസ് സ്വാഗതവും സിദ്ധാർത്ഥൻ കുരുവട്ടൂർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ