കുവൈത്ത് കെഎംസിസി അനുശോചിച്ചു
Tuesday, April 16, 2019 7:49 PM IST
കുവൈത്ത് സിറ്റി: ഡോ. ഡി. ബാബു പോളിന്‍റെ നിര്യാണത്തിൽ കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. മികച്ച ഐഎ എസ് ഓഫീസറും മുസ് ലീം ലീഗിന്‍റെ പ്രവർത്തനങ്ങളെ, വിശിഷ്യ പെൺ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ലീഗ് നൽകിയ സേവനങ്ങളെ ഏതുവേദിയിലും പ്രശംസിക്കുകയും ചെയ്തിരുന്ന മഹത് വ്യക്തിത്വമായിരുന്നു ഡി.ബാബുപോളെന്ന് അനുശോചന സന്ദേശത്തിൽ പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ. അബ്ദുൾ റസാഖ് പേരാമ്പ്രയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ