"ദർശനാമൃതം' കുവൈത്തിൽ റീലീസ് ചെയ്തു
Tuesday, April 16, 2019 8:41 PM IST
അബാസിയ(കുവൈത്ത്) : രചനാ ക്രിയേഷൻസ് കുവൈത്തിന്‍റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ഭക്തിഗാന ആൽബം കുവൈത്തിൽ റീലീസ് ചെയ്തു. കുവൈറ്റിലെ സാംസ്കാരിക പ്രവർത്തകനായ വിഭീഷ് തിക്കോടിയുടെ സംവിധാനത്തിൽ രൂപകൊണ്ട ആൽബത്തിലെ ഗാനരചന നിർവഹിച്ചത് ജിഷ ജേക്കബാണ്.

രാഗതരംഗ് മ്യൂസിക് സ്കൂളിലെ അധ്യാപകനും സംഗീത സംവിധായകനുമായ മനോജ് കാഞ്ഞങ്ങാട്ട് സംഗീതം പകർന്ന കൃഷ്ണ ഭക്തിയും പ്രേമവും തുടിക്കുന്ന ഗാനം ആലപിച്ചത് യുണൈറ്റഡ് ഇന്ത്യൻ സ്കളിലെ പത്താം ക്ലാസ് വിദ്യാർഥിനി റിൻഷ ആൻ കോശിയാണ്. കുവൈത്തിൽ പൂർണമായി ചിത്രീകരണം നടത്തിയ ഈ ആൽബത്തിന് സൗണ്ട് എൻജിനിയർ നെബു അലാക്സാണ്ടർ, ചായഗ്രാഹകൻ ഗിരീഷ് ബിനാസെ , ശബ്ദമിശ്രണം നൽകിയ അനുപ് വൈറ്റ് ലാൻറ് എന്നിവരുടെ അണിയറ പ്രവർത്തനങ്ങൾ ആൽബത്തെ കൂടുതൽ ശ്രദ്ധേയമാക്കി.

റിപ്പോർട്ട്: സലിം കോട്ടയിൽ