ആത്മീയ വിശുദ്ധിയുടെ ഉണർവു പകർന്ന് യൂത്ത് ഇന്ത്യ - യൂത്ത് സമ്മിറ്റ്
Tuesday, April 16, 2019 10:19 PM IST
റിയാദ്: ആരോഗ്യവും സമ്പത്തും ദൈവമാർഗത്തിൽ സമർപ്പിക്കാൻ സന്നദ്ധരായവർക്ക് മാത്രമെ സ്വർഗം എന്ന ജീവിത ലക്ഷ്യത്തിൽ എത്തിചേരാൻ സാധിക്കുകയുള്ളൂ വെന്ന് എസ്ഐഒ മുൻ അഖിലേന്ത്യ പ്രസിഡന്‍റ് നഹാസ് മാള പറഞ്ഞു. 

സൃഷ്ടാവിന്‍റെ അടുക്കൽ സ്ഥാനിയരെ തിരഞ്ഞെടുക്കുന്നതിനു  നാഥൻ ഭൗതിക ലോകത്ത് ഉപാധികൾ വെച്ചിരിക്കുന്നു. തന്‍റെ ചുറ്റിലുമുള്ള ജീവജാലങ്ങളോടും പ്രകൃതിയോടുമുള്ള സ്നേഹത്തിന്‍റേയും കരുണയുടേയും സമഭാവനയുടെതുമായ ജീവിത ശൈലി പരിശീലിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ്  ഈയൊരു ലക്ഷ്യം നേടുന്നതിനുള്ള സൂത്രവാക്യം ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ 'സ്വർഗം തേടുന്ന യുവത്വം' എന്ന ക്യാമ്പയിന്‍റെ ഭാഗമായി യൂത്ത് ഇന്ത്യ നടത്തിയ യൂത്ത് സമ്മിറ്റിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

യൂത്ത് ഇന്ത്യ രക്ഷാധികാരി പി.പി. അബ്ദുൽ ലത്തീഫ് ഓമശേരി പരിപാടി ഉദ്ഘാടനം ചെയ്തു.  ക്ലസ്റ്റർ പ്രസിഡന്‍റ് തൗഫീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ഫോക്കസ് റിയാദ് സിഇഒ  ഫഹദ് ഷിയാസ് ആശംസ നേർന്നു സംസാരിച്ചു. കിംഗ് സൗദ് യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗിൽ മാസ്റ്റർ ബിരുദം നേടിയ ഐമൻ സയിദിന് മൊമെന്‍റോ നൽകി ആദരിച്ചു. ഷസ ഗാനം ആലപിച്ചു. ക്ലസ്റ്റർ സെക്രട്ടറി ലബീബ് മാറഞ്ചേരി സ്വാഗതവും അയ്മൻ  നന്ദിയും പറഞ്ഞു. 

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ