കെഎംസിസി താനൂർ റംസാൻ മുന്നൊരുക്കം
Wednesday, April 17, 2019 9:28 PM IST
കുവൈത്ത്: റംസാന് സ്വാഗതമോതി കുവൈത്ത് കെഎംസിസി താനൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന "റംസാൻ മുന്നൊരുക്കം" പരിപാടി മേയ് മൂന്നിന് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടക്കും. പരിപാടിയിൽ പ്രമുഖ പണ്ഡിതൻ ജലീൽ റഹ്‌മാനി വാണിയന്നൂർ മുഖ്യ പ്രഭാഷണം നിർവഹിക്കും. താനൂർ മണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്‍റ് സയിദ് മുത്തുക്കോയ തങ്ങൾ മുഖ്യാതിഥിയായിരിക്കും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനും പരിപാടി വിജയിപ്പിക്കുന്നതിനുമായി സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.

ഹംസ കരിങ്കപ്പാറ (ചെയർമാൻ), കെ.പി. മുസ്തഫ (ജനറൽ കൺവീനർ), ഫിനാൻസ് മുഹമ്മദലി പകര, ഇ.എസ്. അബ്ദുറഹിമാൻ ഹാജി, പബ്ലിസിറ്റി: മുഹമ്മദ് കെ.വി, ഷമീർ വളാഞ്ചേരി, സ്റ്റേജ്: ഷാഫി കൊല്ലം, നിസാർ സി, ട്രാൻസ്‌പോർട്ടേഷൻ: കബീർ മൂസാജിപ്പാടി, റാഫി ആലിക്കൽ, ഫുഡ്: അബുബക്കർ മയ്യേരി, സൽമാൻ സി.എച്ച്, റിസപ്ഷൻ: ഹക്കീം മൗലവി വാണിയന്നൂർ, കബീർ ഒപി, സലീം നിലമ്പൂര്‍. മുഖ്യ രക്ഷാധികാരികൾ: ശറഫുദ്ധീൻ കണ്ണേത്ത്, എം.കെ. റസാഖ്, എംആർ. നാസർ, കെ.ടി.പി. അബ്ദുറഹിമാൻ, എൻജി. മുഷ്താഖ്, സിറാജ് എരഞ്ഞിക്കൽ, ഹമീദ് സബ്‌ഹാൻ, എൻജി. മുജീബ് ടി, ഇല്യാസ് വെന്നിയൂർ, അയൂബ് പുതുപറമ്പ്, റസീൻ, അജ്മൽ വേങ്ങര, മുസ്തഫ പരപ്പനങ്ങാടി, ശരീഫ് തിരുരങ്ങാടി എന്നിവരെ തെരെഞ്ഞെടുത്തു.

താനൂർ മണ്ഡലം കെഎംസിസി പ്രസിഡന്‍റ് ഹംസ കരിങ്കപ്പാറ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റേറ്റ് സെക്രട്ടറി എൻജി മുഷ്താഖ് ഉദ്ഘാടനം ചെയ്തു. ഹമീദ് സബ്‌ഹാന്‍, ഇല്യാസ് വെന്നിയൂർ, റാസീൻ, നൗഷാദ് തിരൂർ, റാഫി ആലിക്കൽ, ഷമീർ കോട്ടയ്ക്കൽ തുടങ്ങിയവർ സംബന്ധിച്ചു. മുസ്തഫ കെ.പി. സ്വാഗതവും അബ്ദുൽ ഹക്കീം മൗലവി നന്ദിയും പറഞ്ഞു .

റിപ്പോർട്ട്: സലിം കോട്ടയിൽ