കുവൈത്ത് സെന്‍റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ പെസഹ ആചരിച്ചു
Thursday, April 18, 2019 9:17 PM IST
കുവൈത്ത്: ക്രിസ്തുവിന്‍റെ അന്ത്യ അത്താഴ സ്മരണയിൽ കുവൈത്തിലെ വിശ്വാസികൾ പെസഹാ ആചരിച്ചു. കുവൈത്ത് സെന്‍റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ നടന്ന പെസഹാ ശുശ്രൂഷകൾക്ക് നാഗപ്പൂർ തിയോളജിക്കൽ സെമിനാരി അധ്യാപകൻ ഫാ. ജോഷി പി. ജേക്കബ് മുഖ്യ കാർമികത്വം വഹിച്ചു. വികാരി ഫാ. ജോൺ ജേക്കബ് സഹകാർമികനായിരുന്നു. ശുശ്രൂഷകളിൽ കുട്ടികളും സ്ത്രീകളുമടക്കം നിരവധി വിശ്വാസികൾ പങ്കെടുത്തു.

ദുഃഖവെള്ളിയിലെ ശുശ്രൂഷകൾ ഏപ്രിൽ 19ന് രാവിലെ 8 മുതൽ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്:സലിം കോട്ടയിൽ