തെക്കേപ്പുറം ജൂണിയർ ഫുട്ബോൾ ടൂർണമെന്‍റ്: സാഗ അൽഅറേബ്യക്ക് കിരീടം
Thursday, April 18, 2019 11:23 PM IST
ദമാം: കോഴിക്കോട് തെക്കേപ്പുറം പ്രവാസി കൂട്ടായ്മയായ ഫ്രൈഡേ ക്ലബ് ദമാം സംഘടിപ്പിച്ച ജൂണിയർ ഫുട്ബോൾ ടൂർണമെന്‍റിൽ അഞ്ചിനെതിരെ രണ്ടു ഗോളുകൾക്ക് മഹാരാജയെ പരാജയപ്പെടുത്തി സാഗ അൽഅറേബ്യ ജേതാക്കളായി.

ഇഹ്‌സാൻ സാബിഖ് നേടിയ ഹാട്രിക്ക് ഗോളുകളും ഹാനി ആസിഫ് നേടിയ ഇരട്ട ഗോളുകളും സാഗയുടെ വിജയം ഉറപ്പിച്ചു. പൊരുതിക്കളിച്ച മഹാരാജക്കു വേണ്ടി ഫഹീം രണ്ടു ഗോളുകൾ നേടി. ഇഹ്‌സാൻ സാബിഖിനെ മാൻ ഓഫ് ദി മാച്ച് ആയും മികച്ച കളിക്കാരനായും തെരഞ്ഞെടുത്തു. അലി നബ്ഹാൻ, അഖീൽ അൽത്താഫ്, അസാം ഇൻസാഫ്, റിഹാസ് ഷിറോസ് എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ഇർഫാൻ, അനീഷ്, ജസീം, അൻവർ, മുനിയാസ്, അനീസ്, ഫദലു, ജവാദ്, സാഹിർ, അജ്മൽ എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്:അനിൽ കുറിച്ചിമുട്ടം