കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക ദേവാലയങ്ങളില്‍ പീഡാനുഭവ ശുശ്രൂഷ നടത്തി
Friday, April 19, 2019 3:05 PM IST
കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ വിവിധ ദേവാലയങ്ങളില്‍ നടന്ന പീഡാനുഭവ ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി. സഖറിയാ മാര്‍ നിക്കോളവാസ് മെത്രാപ്പോലീത്താ, മഹാ ഇടവക വികാരി ഫാ. ജേക്കബ് തോമസ്, മഹാ ഇടവക സഹ വികാരി ഫാ. ജിജു ജോര്‍ജ്ജ്, ഫാ. സഖറിയ കെ. എബ്രാഹാം എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

ക്രിസ്തു കുരിശു മരണം വരിച്ചതിന്റെ ത്യാഗസ്മരണ പുതുക്കി ദു:ഖവെള്ളിയുടെ ശുശ്രൂഷയില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍