ബോഷര്‍ ഇന്ത്യന്‍ സ്‌കൂള്‍ സ്‌കൂള്‍ ഏപ്രിൽ 22 ന് പ്രവര്‍ത്തനം ആരംഭിക്കും
Saturday, April 20, 2019 5:36 PM IST
മസ്‌കറ്റ്: ഒമാനിലെ ഏറ്റവും വലിയ ഇന്ത്യന്‍ സ്‌കൂളായ ബോഷര്‍ ഇന്ത്യന്‍ സ്‌കൂള്‍ ഏപ്രില്‍ 22 ന് (തിങ്കൾ) അൽ വാദിയിൽ പ്രവർത്തനം ആരംഭിക്കും.

കെജി മുതല്‍ എട്ടാം ക്ലാസ് വരെയാണ് ആദ്യ വര്‍ഷം ക്ലാസുകള്‍ ആരംഭിക്കുന്നത്. 1800 വിദ്യാര്‍ഥികള്‍ നിലവില്‍ സ്‌കൂളില്‍ അഡ്മിഷന്‍ നേടിയിട്ടുണ്ട്. നഗരത്തിലെ മറ്റു സ്‌കൂളുകള്‍ക്കൊപ്പം ഏകജാലകം വഴിയാണ് ഇവിടെ അഡ്മിഷന്‍ നല്‍കിയിരിക്കുന്നത്.

ഏറ്റവും നവീന പഠന പരിശീലന രീതികള്‍ ഇന്ത്യന്‍ പ്രവാസികളുടെ കുട്ടികള്‍ക്ക് ലഭ്യമാക്കുകയാണ് പുതിയ സ്‌കൂളിലൂടെ എന്ന് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയര്‍മാന്‍ ഡോ. ബേബി സാം സാമുവല്‍ പറഞ്ഞു.

ശാസ്ത്രീയ, സാങ്കേതിക മേഖലകളിലെ മുന്നേറ്റങ്ങള്‍ക്കനുസൃതമായ പഠന സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.റിസോഴ്‌സ് സെന്‍റര്‍, റോബോട്ടിക്‌സ് കേന്ദ്രം, കിന്‍ഡര്‍ ഗാര്‍ട്ടന്‍ കളിസ്ഥലം, ആധുനിക പഠന സൗകര്യങ്ങള്‍, സ്‌റ്റെം ലാബുകള്‍, ആധുനിക സൗകര്യമുള്ള ലൈബ്രറികള്‍, കലാ സംഗീത റൂമുകള്‍, നീന്തല്‍കുളം, ഹെല്‍ത്ത് വെല്‍നെസ്സ് കേന്ദ്രം, ലോകോത്തര സിന്തറ്റിക് ട്രാക്കുകള്‍, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, സൈക്കിളിംഗ് ട്രാക്ക്, ഫുട്‌ബോള്‍ ഗ്രൗണ്ട്, ക്രിക്കറ്റ് പിച്ച്, കബഡി കളി സ്ഥലം തുടങ്ങിയവയും ബോഷര്‍ ഇന്ത്യന്‍ സ്‌കൂളിന്‍റെ പ്രത്യേകതകളാണെന്ന് ബോര്‍ഡ് അറിയിച്ചു.