എസ്എന്‍ഡിപി യോഗം ദുബായ് യൂണിയന്‍ യൂത്ത് വിങ് സൈക്ലിംഗ് സംഘടിപ്പിച്ചു
Sunday, April 21, 2019 11:40 AM IST
ദുബായ്: യുവാക്കളില്‍ വ്യായാമത്തിന്റെയും അതുവഴി ആരോഗ്യ സംരക്ഷണത്തിന്റെയും പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ എസ്എന്‍ഡിപി യോഗം ദുബായ് യൂത്ത് വിങ് അല്‍ ഖുദ്‌റ സൈക്കിള്‍ ട്രാക്കില്‍ സംഘടിപ്പിച്ച സൈക്ലിംഗ് സീസണ്‍ 2 യുവാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

എസ്എന്‍ഡിപി യോഗം ദുബായ് യൂണിയന്‍ കണ്‍വീനര്‍ സാജന്‍ സത്യ ഫ്‌ളാഗ് ഓണ്‍ നിര്‍വ്വഹിച്ച പരിപാടിക്ക് യൂത്ത് വിങ് കോര്‍ഡിനേറ്റര്‍സ് ആയ ശ്രീ ആര്യന്‍ ,ശ്രീ ശ്രാവണ്‍ സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള