ഫഹാഹീൽ: റീടൈൽ രംഗത്തെ പ്രമുഖരായ റീജൻസി ഗ്രൂപ്പിന്റെ ബജറ്റ് സൂപ്പർ മാർക്കറ്റ് ബ്രാൻഡായ കോസ്റ്റോയുടെ കുവൈത്തിലെ രണ്ടാമതു ശാഖ ഫഹാഹീൽ മക്ക സ്ട്രീറ്റിലെ റിതാജ് ടവറിന്റെ താഴേ നിലയിൽ ഉപഭോക്താക്കൾക്കായി സമർപ്പിച്ചു. ഏപ്രിൽ 20ന് വൈകുന്നേരം 4.30ന് ഷെയ്ഖ് ദാവൂദ് സൽമാൻ അൽ സബയാണ് ബൃഹത്തായ കോസ്റ്റോ ശാഖ ഉദ്ഘാടനം നിർവഹിച്ചത്. തദവസരത്തിൽ റീജൻസി ഗ്രൂപ്പ് എംഡി. ഡോ. അൻവർ അമീൻ, ഡയറക്റ്റർമാരായ അബൂബക്കർ മുഹമ്മദ്, അയൂബ് കച്ചേരി, സിഇഒ മുഹമ്മദ് സുനീർ, ജിഎം തഹ്സീർ അലി ബിഡിഒ സാനിൻ വസിം എന്നിവർ സന്നിഹിതരായിരുന്നു.
11,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ ഭക്ഷ്യ വസ്തുക്കൾ, പച്ചക്കറികൾ, മൽസ്യം, മാംസം, ഗൃഹോപകരണങ്ങൾ, ഫാഷൻ വസ്തുക്കൾ, ചെരുപ്പുകൾ, ഇലക്ട്രോണിക്സ് ഐറ്റംസ്, മൊബൈലുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയവ ആകർഷക വിലയിൽ ഉപഭോക്താക്കൾക്കു ലഭ്യമാകും.
ദൈനംദിനാവശ്യങ്ങൾക്കുള്ള ഉൽപന്നങ്ങൾ നിർദ്ദേശിക്കുവാനും എളുപ്പത്തിൽ തിരഞ്ഞെടുക്കുവാനും ഓരോ ഉപഭോക്താവിനും കഴിയുന്ന രീതിയിലാണ് കോസ്റ്റോയിൽ റാക്കുകൾ സജീകരിച്ചിരിക്കുന്നത്. സമയലാഭവും ഗുണനിലവാരമുള്ള ഉൽപന്നങ്ങളും ഇതിലൂടെ കോസ്റ്റോ വാഗ്ദാനം ചെയ്യുന്നു.
ബജറ്റ് സൂപ്പർമാർകറ്റ് എന്ന ആശയത്തെ ഖൈത്താൻ കോസ്റ്റോയിലെ കസ്റ്റമേഴ്സ് ഇരുകൈയും നീട്ടി സ്വീകരിച്ചതിൽ നിന്നുള്ള പ്രചോദനവും പ്രോത്സാഹനവുമാണ് കുവൈത്തിന്റെ എല്ലാ പ്രധാന മേഖലകളിലും ഒൗട്ട്ലെറ്റുകൾ തുടങ്ങാനുള്ള ആത്മവിശ്വാസം നൽകുന്നതെന്ന് റീജൻസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. അൻവർ അമീൻ പറഞ്ഞു. ഏപ്രിൽ അവസാനത്തിൽ മഹ്ബൂല ബ്ലോക്ക് രണ്ടിൽ മൂന്നാമത്തെ ശാഖയുടെ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ