’ഒ​ച്ച’ ഓ​ർ​ക​സ്ട്ര ജ​ന​റ​ൽ​ബോ​ഡി​യും യാ​ത്ര​യ​പ്പും സം​ഘ​ടി​പ്പി​ച്ചു
Monday, April 22, 2019 10:34 PM IST
ജി​ദ്ദ: ജി​ദ്ദ​യി​ലെ അ​രീ​ക്കോ​ടു​ക​ർ രൂ​പ​പ്പെ​ടു​ത്തി​യ അ​രീ​ക്കോ​ട് ജി​ദ്ദ ’ഒ​ച്ച’ ഓ​ർ​ക​സ്ട്ര​യു​ടെ ജ​ന​റ​ൽ​ബോ​ഡി​യും ഇ​രു​പ​ത്തി​യാ​റു വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അ​രീ​ക്കോ​ടി​ന്‍റെ ഗാ​യ​ക​ൻ ജാ​ബീ​റി​നു​ള്ള യാ​ത്ര​യ​പ്പും സം​ഘ​ടി​പ്പി​ച്ചു.

റി​യാ​ദി​ലും ജി​ദ്ദ​യി​ലും നാ​ടു​ക​ളി​ലും നി​ര​വ​ധി സ്റ്റേ​ജ് ഷോ​ക​ളി​ലും സോ​ഷ്യ​ൽ​മീ​ഡി​യ​ക​ളി​ലും ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച അ​രീ​ക്കോ​ടി​ന്‍റെ പാ​ട്ടു​ക്കാ​ര​ൻ ജാ​ബീ​റി​നു​ള്ള മൊ​മെ​ന്േ‍​റാ സെ​ക്ര​ട്ട​റി മു​സ്ത​ഫ ചീ​മാ​ട​ൻ​ന​ൽ​കി. ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ടൂ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്ത​ഫ ചീ​മാ​ട​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കെ​വി.​ജാ​ഫ​ർ ന​ന്ദി​യും പ​റ​ഞ്ഞു. അം​ഗ​ങ്ങ​ളാ​യ അ​ൻ​വ​ർ സാ​ദ​ത്, അ​ഹ​മ്മ​ദ് അ​ലി, ജാ​ഫ​ർ ഉൗ​ഴു​ന്ന​ൻ, എം​പി.​സ​ത്താ​ർ, എം.​ഹാ​ഫീ​സ്, റ​ഹ്മ​ത്തു​ള്ള അ​രീ​ക്കോ​ട് (കു​ട്ട​ൻ) ച​ട​ങ്ങി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍