ബാ​ലു​വി​ന് കു​വൈ​ത്തി​ന്‍റെ യാ​ത്രാ​മൊ​ഴി
Monday, April 22, 2019 10:51 PM IST
കു​വൈ​റ്റ് സി​റ്റി: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് അ​ബ്ബാ​സി​യ എ ​യൂ​ണി​റ്റ് അം​ഗ​വും സ​ജീ​വ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ബാ​ലു​ച​ന്ദ്ര​ന് (58) കു​വൈ​ത്ത് പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സ​ബ മോ​ർ​ച്ച​റി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ കു​വൈ​ത്തി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കു​ന്ന​തി​നാ​യി എ​ത്തി​ച്ചേ​ർ​ന്ന​ത്. കു​വൈ​ത്ത് പൊ​തു സ​മൂ​ഹ​ത്തി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു അ​ന്ത​രി​ച്ച ബാ​ലു. ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടി​രു​ന്ന ബാ​ലു​വി​ന്‍റെ വേ​ർ​പാ​ട് കു​വൈ​ത്ത് പൊ​തു സ​മൂ​ഹ​ത്തി​ന് തീ​രാ​ന​ഷ്ട​മാ​ണു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് വി​വി​ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ പ്ര​തി​ക​രി​ച്ചു. വൈ​കി​ട്ട് കു​വൈ​ത്ത് എ​യ​ർ​വേ​യ്സ് വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന ഭൗ​തി​ക ശ​രീ​രം ഏ​പ്രി​ൽ 23 ചൊ​വ്വാ​ഴ്ച കോ​യ​ന്പ​ത്തൂ​ർ മേ​ട്ടു​പ്പാ​ള​യ​ത്തു​ള്ള സ്വ​വ​സ​തി​യി​ൽ സം​സ്ക​രി​ക്കും.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ