സൗദിയിൽ 37 പേരുടെ വധശിക്ഷ നടപ്പാക്കി
Tuesday, April 23, 2019 11:14 PM IST
റി​​​​​യാ​​​​​ദ്: ഭീ​​​​​ക​​​​​ര​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം ന​​​​​ട​​​​​ത്തി​​​​​യ​​​​​തി​​​​​നു 37 സൗ​​ദി പൗ​​ര​​ന്മാ​രെ തലവെട്ടിക്കൊന്നു. റി​​​​​യാ​​​​​ദ്, മ​​​​​ക്ക, മ​​​​​ദീ​​​​​ന എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലും സെ​​​​​ൻ​​​​​ട്ര​​​​​ൽ ഖാ​​​​​സിം പ്ര​​​​​വി​​​​​ശ്യ​​​​​യി​​​​​ലും ഈ​​​​​സ്റ്റേ​​​​​ൺ പ്ര​​​​​വി​​​​​ശ്യ​​​​​യി​​​​​ലും വ​​​​​ച്ചാ​​​​​ണു ശി​​​​​ക്ഷ ന​​​​​ട​​​​​പ്പാ​​​​​ക്കി​​​​​യ​​​​​തെ​​​​​ന്ന് ആ​​​​​ഭ്യ​​​​​ന്ത​​​​​ര ​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യം അ​​​​​റി​​​​​യി​​​​​ച്ചു.

ഭീ​​ക​​ര സെ​​ല്ലു​​ക​​ൾ രൂ​​പീ​​ക​​രി​​ച്ചു, രാ​​ജ്യ​​താ​​ത്പ​​ര്യ​​ത്തി​​നു ഹാ​​നി​​ക​​ര​​മാ​​യ വി​​ധ​​ത്തി​​ൽ ശ​​ത്രു​​ക്ക​​ളു​​മാ​​യി സ​​ഹ​​ക​​രി​​ച്ചു തു​​ട​​ങ്ങി​​യ കു​​റ്റ​​ങ്ങ​​ളാ​​ണ് പ്ര​​തി​​ക​​ളു​​ടെ പേ​​രി​​ൽ ചു​​മ​​ത്തി​​യ​​ത്. കോ​​ർ​​ട്ട് ഓ​​ഫ് അ​​പ്പീ​​ലും സു​​പ്രീം​​കോ​​ട​​തി​​യും പ്ര​​തി​​ക​​ൾ​​ക്ക് എ​​തി​​രേ​​യു​​ള്ള കു​​റ്റ​​ങ്ങ​​ൾ ശ​​രി​​വ​​ച്ചു.
തു​​ട​​ർ​​ന്നാ​​ണ് വ​​ധ​​ശി​​ക്ഷ ന​​ട​​പ്പാ​​ക്കാ​​നു​​ള്ള ഡി​​ക്രി പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്.