"കെഎംആ​ർ​എം ര​ജ​തോ​ത്സ​വ് 2019 ' ​മെ​ഗാ കാ​ർ​ണി​വ​ലി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Wednesday, April 24, 2019 10:45 PM IST
കു​വൈ​ത്ത്: കു​വൈ​ത്തി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ കെഎംആ​ർ​എം, ര​ജ​ത ജൂ​ബി​ലി​വ​ർ​ഷ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​ട്ട​ന​വ​ധി പു​തു​മ​ക​ളോ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​ഥ​മ മെ​ഗാ കാ​ർ​ണി​വ​ലി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കു​വൈ​റ്റ് ആ​ർ​ദി​യാ അ​ൽ ജ​വാ​ഹ​റ ഓ​പ്പ​ണ്‍ ടെ​ന്‍റി​ലെ മാ​ർ ഈ​വാ​നി​യോ​സ് ന​ഗ​റി​ൽ ഏ​പ്രി​ൽ 26നു ​രാ​വി​ലെ എ​ട്ടു മു​ത​ൽ അ​ഞ്ചു വേ​ദി​ക​ളി​ലാ​യി കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക വൈ​വി​ധ്യം വി​ളി​ച്ചോ​തു​ന്ന വി​നോ​ദ പ്ര​ദ​ങ്ങ​ളാ​യ വി​വി​ധ മേ​ള​ക​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്.

നാ​ട​ൻ ഫു​ഡ് ഫെ​സ്റ്റി​വ​ൽ, ലൈ​വ് കു​ക്ക​റി ഷോ, ​കു​ട്ടി​ക​ൾ​ക്ക് ആ​ർ​ത്തു​ല്ല​സി​ക്കാ​ൻ സാ​ഹ​സി​ക​ത തു​ളു​ന്പു​ന്ന കാ​ർ​ണി​വ​ൽ റ​യി​ഡു​ക​ളും കു​തി​ര​സ​വാ​രി​യും, വ​ര​യു​ടെ സൗ​ന്ദ​ര്യ​വു​മാ​യി ക​ലാ​കാ​ര·ാ​ർ ഒ​രു​ക്കു​ന്ന ആ​ർ​ട്സ് കോ​ർ​ണ​റു​ക​ൾ, ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​രം, പാ​ച​ക മ​ത്സ​രം, പെ​നാ​ൽ​ട്ടി ഷൂ​ട്ട് ഒൗ​ട്ട്, ചെ​സ് മ​ത്സ​രം, ഉ​ല്ലാ​സ​ക​ര​മാ​യ ക​ലാ​കാ​യി​ക മ​ത്സ​ര​മേ​ള, വി​സ്മ​യ​ങ്ങ​ളു​മാ​യി മാ​ജി​ക് ഷോ, ​മോ​ട്ടോ​ർ ഷോ, ​മു​പ്പ​തി​ൽ​പ​രം ക​ലാ​കാ​ര·ാ​രും നി​ര​വ​ധി ഗാ​യ​ക​രും ഒ​ന്നു ചേ​ർ​ന്നൊ​രു​ക്കു​ന്ന സം​ഗീ​ത വി​സ്മ​യ വി​രു​ന്ന് തു​ട​ങ്ങി​യ​വ കാ​ർ​ണി​വ​ലി​നെ വ​ർ​ണാ​ഭ​മാ​ക്കും. 63 ഭാ​ഷ​ക​ളി​ൽ ഒ​രേ സ​മ​യം പാ​ടി ലോ​ക റി​ക്കോ​ർ​ഡി​ന് അ​ർ​ഹ​യാ​യ പൂ​ജ പ്രേ​മി​ന്‍റെ നി​റ​സാ​ന്നി​ദ്ധ്യം ഈ ​മ​ഹാ മേ​ള​യു​ടെ സ​വി​ശേ​ഷ​ത യാ​യി​രി​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ