ജ​സ്റ്റി​സ് ചെ​ല​മേ​ശ്വ​റി​ന് സ്വീ​ക​ര​ണം ന​ൽ​കി
Wednesday, April 24, 2019 10:47 PM IST
കു​വൈ​ത്ത് സി​റ്റി: ’ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്രോ​ഗ്ര​സീ​വ് പ്രൊ​ഫ​ഷ​ണ​ൽ ഫോ​റം (പി​പി​എ​ഫ്) കു​വൈ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​റി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി കു​വൈ​റ്റി​ലെ​ത്തി​യ മു​ൻ സു​പ്രീം​കോ​ട​തി ജ​ഡ്ജി ജ​സ്റ്റി ചെ​ല​മേ​ശ്വ​റി​ന് പി​പി​എ​ഫ് കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

പി​പി​എ​ഫ് കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ കു​മാ​ർ, പി​പി​എ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഷേ​ർ​ളി ശ​ശി രാ​ജ്, അ​ഡ്വ. തോ​മ​സ് സ്റ്റീ​ഫ​ൻ ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ടി​വി ഹി​ക്മ​ത്ത് തു​ട​ങ്ങി​യ​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു. ഏ​പ്രി​ൽ 26 വെ​ള്ളി​യാ​ഴ്ച മം​ഗ​ഫ് അ​ൽ​ന​ജാ​ത്ത് സ്കൂ​ളി​ലാ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വൈ​കി​ട്ട് 5ന് ​ആ​രം​ഭി​ക്കു​ന്ന സെ​മി​നാ​റി​ലേ​ക്ക് കു​വൈ​ത്തി​ലെ മു​ഴു​വ​ൻ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പി​പി​എ​ഫ് കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ജി. ​സ​ന്തോ​ഷ് കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ